ഊന്നുകല്‍: ഊന്നുകല്‍ ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂളില്‍ നടത്തി വരുന്ന ബ്രയിനി കിഡ് ക്വിസ് കോമ്പറ്റിഷന്‍ സീസണ് – 5 സ്കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം കൂടുതല്‍ പോയിന്റ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ജനുവരിയില്‍ സ്കൂള്‍ വാര്‍ഷികത്തിന് മുന്നോടിയായി ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിക്കും. നോബിള്‍ വര്‍ഗീസ്, സിബി അഗസ്റ്റിന്, അഞ്ജലി ജോസ്, ഷെറിന് മാത്യു എന്നിവര്‍ നേതൃത്വം നല്കി.



















































