കോതമംഗലം: കാലാവസ്ഥ തകിടം മറിഞ്ഞ് മഴക്കുവ് നേരിടുന്നതിനാണ് ഭൂതത്താൻ കെട്ട് ഡാമിൻ്റെ 15 ഷട്ടറുകളി 12 എണ്ണം അടച്ചു. ഭൂതത്താന്‍കെട്ട് ഡാമില്‍ ജൂണ്‍ മാസം തുറക്കുന്ന ഷട്ടറുകള്‍ മുൻകാലങ്ങളിൽ വേനൽ ആരംഭിക്കുന്ന ഡിസംബര്‍-ജനുവരി മാസങ്ങളോടെയാണ് അടച്ചിരുന്നത്.എന്നാല്‍ ഇത്തവണ എൽനീനോ പ്രതിഭാസം മൂലം മഴയിലുണ്ടായ ഗണ്യമായ കുറവ് കാര്യങ്ങള്‍ മാറ്റിമറിച്ചിരിക്കുകയാണ്.
ഡാമിന്റെ മൂന്ന് ഷട്ടറുകളൊഴികെയുള്ളവയാണ് വ്യാഴാഴ്ച അടച്ചത്. പല പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കിണറുകളിലും വരൾച്ച നേരിടുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.റിസര്‍വോയറിലെ ജലനിരപ്പ് 31 മീറ്ററായാണ് നിലനിറുത്തിയിരിക്കുന്നത്.
പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതുമൂലം കീരമ്പാറയിലേയും കവളങ്ങാടിലേയും കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവര്‍ത്തനം മുടങ്ങുന്ന ഘട്ടത്തിലാണ് വാട്ടര്‍ അതോറിറ്റിയുടെ ആവശ്യപ്രകാരം ഡാമിന്റെ ഷട്ടറുകള്‍ അടച്ചത്. ഇതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുകയും ചെയ്തു. എന്നാല്‍ കനാലുകള്‍ തുറക്കുന്നകാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ജലനിരപ്പ് 34 മീറ്റര്‍ ആക്കിയാല്‍ മാത്രമെ കനാലുകളിലേക്ക് വെളളം ഒഴുക്കാന്‍ കഴിയുകയുള്ളു. മഴയുടെ കുറവ് കാര്ഷീകമേഖലയെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. കുടിവെളള സ്രോതസുകളും വറ്റിതുടങ്ങി.ഈ സാഹചര്യത്തില്‍ കനാലുകള്‍ തുറക്കണമെന്ന ആവശ്യം വിവിധ പ്രദേശങ്ങളില്‍ നിന്നള്ളവര്‍ ഉയര്‍ത്തുന്നുണ്ട്.
ആവശ്യം ശക്തമായാല്‍ പരിഗണിക്കുമെന്നും അധികൃതർ പറഞ്ഞു. എന്നാല്‍ കനാലുകളുടെ വാര്‍ഷീക അറ്റകുറ്റപണികള്‍ ഇതുവരേയും ആരംഭിക്കാത്തത് കനാൽ തുറക്കുന്നതിന് തടസ്സമായിരിക്കുകയാണ് .



















































