Connect with us

Hi, what are you looking for?

CHUTTUVATTOM

വന്യജീവി-മനുഷ്യ സംഘർഷത്തിന് പരിഹാരം; വനാതിർത്തിയിൽ സുരക്ഷ ശക്തമാക്കും

കോതമംഗലം: കോതമംഗലം മേഖലയിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനും വനാതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും വിവിധ പദ്ധതികൾക്ക് വേഗം കൂട്ടാനും തീരുമാനമായി. വനവുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളും വന്യജീവി പ്രതിരോധ സംവിധാനങ്ങളും ചർച്ച ചെയ്യുന്നതിനായി ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന വനം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.നിയോജകമണ്ഡലത്തിൽ വനമേഖലയുമായി ബന്ധപ്പെട്ട് നിർമിക്കേണ്ട പാലങ്ങളുടെ നടപടികൾ യോഗം വിലയിരുത്തി.

ബ്ലാവന പാലം നിർമാണത്തിനുള്ള വനംവകുപ്പ് എൻഒസിക്കായി പരിവേഷ് പോർട്ടൽ വഴി അപേക്ഷ നൽകാൻ തീരുമാനിച്ചു. പാലം നിർമാണവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ നടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ ധാരണയായി.

തട്ടേക്കാട് മുതൽ നേര്യമംഗലം വരെയുള്ള പെരിയാർ തീരങ്ങളിൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ ആർകെവിവൈ ഫണ്ടിൽനിന്ന് 1.66 കോടി രൂപ ചെലവഴിച്ച് സോളാർ ഫെൻസിങ് സ്ഥാപിക്കും. പദ്ധതിയുടെ നിർമാണോദ്ഘാടനം ഒക്ടോബറിൽ നടത്താനാണ് തീരുമാനം.

പെരിയാറിലൂടെ ആനകൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയുന്നതിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കുമായി എംഎൽഎ ഫണ്ട് ഉപയോഗിച്ച് റാപ്പിഡ് റെസ്പോൺസ് ടീമിന് (ആർആർടി ) ബോട്ട് വാങ്ങാനും തീരുമാനിച്ചു.

വനാതിർത്തിയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനും അപകടസാധ്യത മുൻകൂട്ടി തിരിച്ചറിയുന്നതിനുമായി എഐ ക്യാമറകളും, മുൻകൂർ മന്നറിയിപ്പ് സംവിധാനവും സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. വന്യമൃഗങ്ങളുടെ നീക്കം കൃത്യമായി നിരീക്ഷിച്ച് ജനങ്ങൾക്ക് നേരത്തേ മുന്നറിയിപ്പ് നൽകുകയാണ് ലക്ഷ്യം.

കോട്ടപ്പടി മേഖലയിൽ സോളാർ ഫെൻസിങ് നിർമാണം പൂർത്തിയാക്കുന്നതിനായി പുതിയ ടെൻഡർ ക്ഷണിച്ച് നടപടികൾ വേഗത്തിലാക്കണമെന്ന് എംഎൽഎ നിർദേശിച്ചു. തട്ടേക്കാട്–പുന്നേക്കാട് റോഡിൽ മാവിൻചുവട് ഭാഗത്ത് പുതിയ ചെക്പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി നൽകാനും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

തട്ടേക്കാട് പക്ഷിസങ്കേതത്തിൽ വനവാസ മേഖലയുടെ അതിർത്തിയിൽ തട്ടേക്കാട് മുതൽ ഉരുളൻതണ്ണി വരെ നടത്തുന്ന ഫെൻസിങ് നിർമാണം അടിയന്തരമായി പൂർത്തിയാക്കാനും എംഎൽഎ നിർദേശിച്ചു. മാമലക്കണ്ടം മേഖലയിൽ കച്ചോലപ്പാറ മുതൽ മേട്നപാറ വരെയുള്ള സോളാർ ഫെൻസിങ്ങിന്റെ നിർമാണവും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വന്യമൃഗശല്യം നേരിടുന്ന മേഖലകളിലെ നിലവിലെ സ്ഥിതിയും വിവിധ പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. വനം–പൊതുമരാമത്ത് വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എംഎൽഎ നിർദേശിച്ചു.

ഡി.എഫ്.ഒമാരായ പി. കാർത്തിക്, സൂരജ് ബെൻ, പൊതുമരാമത്ത് ബ്രിഡ്ജ് എക്സിക്യൂട്ടീവ് എൻജിനീയർ രാഖി എസ്. നാഥ്, വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലെ റേഞ്ചർമാർ, മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ സംഘടിപ്പിക്കുന്ന ആവിർഭവ് 2കെ26 ഇന്റർ സ്കൂൾ ഫെസ്റ്റിന് തുടക്കമായി. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ...

CHUTTUVATTOM

കോതമംഗലം: പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സി.ജെ. എൽദോസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എന്റെ നാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. എന്റെ നാട് ഹൈപവർ കമ്മിറ്റി അംഗം പ്രൊഫ. കെ.എം. കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി മുൻ അംഗം റ്റി.ഒ പരീതിന്റെ ഒന്നാം ചരമ വാർഷിക യോഗം നടത്തി കോതമംഗലം കറുകടം പരിശുദ്ധ പരുമല തിരുമേനി ചാപ്പൽ ഹാളിൽ...

CHUTTUVATTOM

പല്ലാരിമംഗലം: കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ആരംഭിക്കുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ പ്രതിഷേധം ശക്തം. അടിവാട് ടൗണിനു സമീപം പന്ത്രണ്ട് ഏക്കറോളം വരുന്ന റബ്ബര്‍ എസ്റ്റേറ്റില്‍ ആരംഭിക്കുവാന്‍ വേണ്ടി...

CHUTTUVATTOM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

CHUTTUVATTOM

തിരുവനന്തപുരം: തിരുവനന്തപുരം രാഹുല്‍ ഗാന്ധി ഫോറം നല്‍കുന്ന മികച്ച പത്രപ്രവര്‍ത്തകനുള്ള രാഹുല്‍ ഗാന്ധി സദ്ഭാവന മാധ്യമ അവാര്‍ഡ് മെട്രോ വാര്‍ത്ത ദിനപത്രം ലേഖകനും, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിള്‍...

CHUTTUVATTOM

കോതമംഗലം: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കില്‍ പരിശോധന നടത്തുകയും മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ട് അവരുടെ കസേരകളില്‍ ഇരുന്ന് പരിശോധന നടത്തുകയും ചെയ്ത പോലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്...

CHUTTUVATTOM

കോതമംഗലം: സ്‌കൂട്ടര്‍ വഴിയില്‍ തടഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച് കീഴ്‌പ്പെടുത്തി മധ്യവയസ്‌ക. കോതമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മോഷ്ടാക്കളായ യുവാക്കളെ പെപ്പര്‍ സ്‌പ്രേയിലൂടെ...

CHUTTUVATTOM

കോതമംഗലം: മഴ പെയ്താൽ കരകവിയുന തൃക്കാരിയൂർ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തോട്ടിലെ ചെളിയും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നടപ്പാക്കുന്ന പദ്ധതി  ജില്ലാ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട കൊട്ടാരത്തിൽ ഗോപാലകൃഷ്ണൻ, ഗിരീഷ് തുമ്പയിൽ, 40 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഉരുളൻതണ്ണിയിലെ പോസ്‌റ്റ്‌മാൻ കെ.എ. പൗലോസ് എന്നിവരെ പിണവൂർക്കുടി ജനകീയമുന്നണി ആദരിച്ചു. പഞ്ചായത്ത്...

error: Content is protected !!