കോതമംഗലം:ദേശീയ അഗ്‌നിരക്ഷാ ദിനാഘോഷത്തോടനുബന്ധിച്ച് ഭൂതത്താന്‍കെട്ട് ഡാം ബോട്ടുജെട്ടിയില്‍ റോഡ്‌ഷോയും മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു. വള്ളത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍ വഴക്കിട്ട് ഒരാള്‍ വെള്ളത്തില്‍വീണ് മുങ്ങിത്താഴുന്നതും ഉടന്‍ ബോട്ടില്‍ എത്തിയ അഗ്‌നിരക്ഷാസേന അംഗങ്ങള്‍ രക്ഷപ്പെടുത്തുന്നതുമാണ് മോക്ക്ഡ്രില്ലില്‍ അവതരിപ്പിച്ചത്.
കോതമംഗലം സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് അജ്മല്‍ ഷാ, സതീഷ് ജോസ്, സിദ്ദിഖ് ഇസ്മായില്‍, വി.എം ഷാജി, റഷീദ് സിദ്ദീഖ്, ഷാജി സല്‍മാന്‍, ഷഹിന്‍ അജിത്ത് അജ്‌നാസ്, ബേസില്‍ ഷാജി വിനോദ് നാരായണന്‍, ജിനേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



















































