കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ സംഘടിപ്പിക്കുന്ന ആവിർഭവ് 2കെ26 ഇന്റർ സ്കൂൾ ഫെസ്റ്റിന് തുടക്കമായി. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സുനിൽ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എം. ബേബി, വാർഡ് മെമ്പർ പ്രിയ സാബു, കൽക്കുരിശ് മാർ ഗീവർഗീസ് സഹദാ പള്ളി ട്രസ്റ്റി എം. പി. കുര്യാക്കോസ്, സ്റ്റാഫ് സെക്രട്ടറി എസ്. ശ്രീകല
ഫെസ്റ്റ് കോ-ഓർഡിനേറ്റർ ജൂബിലിൻ ജോസ് എന്നിവർ പ്രസംഗിച്ചു.കോളേജ് വൈസ് പ്രിൻസിപ്പൽ ജിൻസി പി. മാത്യൂസ്, ഐഒസിഎ കോ-ഓർഡിനേറ്റർ ടിന്റു സ്കറിയ, വാർഡ് മെമ്പർ വിഷ്ണു കെ. രാജ്,എസ്. കണ്ണൻ എന്നിവർ നേതൃത്വം നൽകി.
ഫെസ്റ്റിൽ 35 സ്കൂളുകളിൽ നിന്നായി 275-ലധികം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഫെസ്റ്റിന്റെ ഭാഗമായി വിവിധ സ്കൂളുകളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച ആവേശകരമായ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. ആർ.സി. കാർ ഷോയും നടന്നു.



















































