കോതമംഗലം: പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സി.ജെ. എൽദോസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എന്റെ നാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
എന്റെ നാട് ഹൈപവർ കമ്മിറ്റി അംഗം പ്രൊഫ. കെ.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. എൻ്റെ നാട് ഹൈപവർ കമ്മിറ്റി അംഗങ്ങളായ സി.കെ. സത്യൻ, കെ.പി. കുര്യാക്കോസ്, എം.എം. അബ്ദുൽ റഹ്മാൻ, ജോർജ്ജ് അമ്പാട്ട്, മാമച്ചൻ ജോസഫ്, ജോർജ് കുര്യയ്പ്, ജോഷി കുര്യാക്കോസ്, ജോഷി പൊട്ടക്കൽ, പി.എ പാദുഷ തുടങ്ങിയവർ പ്രസംഗിച്ചു.



















































