കോതമംഗലം: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി മുൻ അംഗം റ്റി.ഒ പരീതിന്റെ ഒന്നാം ചരമ വാർഷിക യോഗം നടത്തി കോതമംഗലം കറുകടം പരിശുദ്ധ പരുമല തിരുമേനി ചാപ്പൽ ഹാളിൽ നടത്തിയ
യോഗം പീസ് വാലി ചീഫ് കോർഡിനേറ്റർ സാബിത് ഉമർ ഉദ്ഘാടനം ചെയ്തു.
എ കെ ഡബ്ലു ആർ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി
അധ്യക്ഷത വഹിച്ചു.
എ കെ ഡബ്യു ആർ എഫ് ജില്ലാ പ്രസിഡൻ്റ് മത്തായി വാരപ്പെട്ടി, ജില്ലാ സെക്രട്ടറി സലിം പായിപ്ര, ജില്ലാ ഉപദേശക സമിതി അംഗങ്ങളായ മണി ശർമ്മ, ദീപാ മണി , സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പൈലി നെല്ലിമറ്റം, ജില്ലാ ട്രഷറർ കെ.എം സുധാകരൻ എന്നിവർ പ്രസംഗിച്ചു.



















































