കോതമംഗലം: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കില്‍ പരിശോധന നടത്തുകയും മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ട് അവരുടെ കസേരകളില്‍ ഇരുന്ന് പരിശോധന നടത്തുകയും ചെയ്ത പോലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയ സമിതി അംഗം ജോഷി അറയ്ക്കല്‍.
ന്യൂസ് ഡെസ്‌കില്‍ ഉള്‍പ്പെടെ പോലീസ് പരിശോധന നടത്തുകയും മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെച്ച സംഭവം മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണ്. മാധ്യമ പ്രവര്‍ത്തകരോട് മാന്യമായി പെരുമാറിയില്ലങ്കില്‍ പേന പിടിക്കുന്ന കൈകളുടെ ശക്തി പോലീസ് അറിയേണ്ടിവരുമെന്നും ജോഷി അറയ്ക്കല്‍പറഞ്ഞു


















































