കോതമംഗലം :ചെമ്പൻ കുഴിയിൽ ജനവാസ മേഖലയിൽ കാട്ടാന നാശം വിതച്ച പ്രദേശങ്ങൾ മുൻ എംഎൽഎ ആന്റണി ജോൺ സന്ദർശിച്ചു. ചെമ്പൻ കുഴി പള്ളിക്ക് സമീപം കുപ്പശ്ശേരി അനിൽകുമാറിന്റെ പുരയിടത്തിൽ എത്തിയ കാട്ടാനയാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. പ്രദേശത്തെ വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആന്റണി ജോൺ ആവശ്യപ്പെട്ടു.
കവളങ്ങാട് പഞ്ചായത്ത് അംഗം മെമ്പർ ഷിജി അനിൽകുമാർ,സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ഇ ജോയ്, എം കെ ഷാജി, കെ സി അജിത് കുമാർ, അനിൽകുമാർ കെ കെ എന്നിവരും ആന്റണി ജോണിനോടൊപ്പം ഉണ്ടായിരുന്നു.



















































