കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാര്‍ഷിക പദ്ധതിയില്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് വിതരണം നടത്തി. 21,21,926 രൂപയാണ് വിവിധ സംഘങ്ങള്‍ക്കായി വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് വിജോയ് ജോസഫ് അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ റാണിക്കുട്ടി ജോര്‍ജ്, സി.എം. ബേബി, ബിന്‍സി മോഹന്‍, ബിഡിഒ ഷെമീര്‍ ചെന്താര, സിജോ ജോണ്‍, പ്രിയങ്ക ടോമി, വൃന്ദ മനോജ്, ചിഞ്ചു പി. എബ്രാഹം, ശ്രീചിത്ര ശ്രീനിവാസ്, മില്‍മ ഡയറക്ടര്‍ ബോര്‍ഡംഗം പി.എസ്. നജീബ്, ബ്ലോക്ക് ആപ്കോസ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജോര്‍ജ്, ക്ഷീര വികസന ഓഫീസര്‍ സുജിത് പി. രാഘവന്‍, ടി.പി. മര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.



















































