കോതമംഗലം: പൈങ്ങോട്ടൂരില്‍ ആവേശമായി മരമടി മത്സരം. കടവൂര്‍ മുറിപ്പാടത്ത് നടന്ന മത്സരം 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ മുറിപ്പാടത്ത് ആവേശം നിറച്ച് മരമടി മത്സരം. പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കാര്‍ഷിക വികസന സമിതിയുടെയും നേതൃത്വത്തിലായിരുന്നു മത്സരം. ഗവ. ചീഫ് വിപ്പ് അപു ജോസഫ് മത്സരം ഉദ്ഘാടനം ചെയ്തു. മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.
വാശിയേറിയ പോരാട്ടത്തിനാണ് മുറിപ്പാടം വേദിയായത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും ട്രോഫിയുമാണ് സമ്മാനം. ഇതിന് പുറമെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. സിനിയര്‍ വിഭാഗത്തില്‍ ഒന്നാമത് എത്തിയത് ശിവന് മലങ്കര യും ,രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയത് തൊമ്മന് താണി കുന്നേല്‍, അമല്‍ കിഴകൊമ്പ് എന്നിവരാണ്. ജൂനിയര്‍ വിഭാഗത്തില്‍ ബിനോയി പുത്തന്‍ പുരയ്ക്കല്‍, മണി പാറയില്‍ വഴിത്തല, കുട്ടിച്ചന് പുറപുഴ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹത നേടി. പൈങ്ങോട്ടൂരില്‍ മരമടി മത്സരത്തിന് പഴയകാല ചരിത്രവുമുണ്ട്.
1980 മുതല്‍ 1983 വരെ തെക്കേപുന്നമറ്റത്ത് മരമടി മത്സരം നടന്നിരുന്നു. പിന്നീട് നിലച്ചുപോയ മത്സരം 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അരങ്ങേറിയത്.
കര്‍ഷകദിനാഘോഷങ്ങളുടെ ഭാഗമായി ചേര്‍ന്ന കാര്‍ഷിക വികസന സമിതി യോഗത്തിലുണ്ടായ തീരുമാനമാണ് മത്സരത്തിന്റെ പുനരാരംഭത്തിന് വഴിയൊരുക്കിയത്. പഴയകാല കാര്‍ഷിക സംസ്കാരത്തിന്റെ ഓര്മ പുതുക്കി, പുതിയ തലമുറയ്ക്ക് കൂടി ആവേശം പകരുന്നതായി മാറി മരമടി മത്സരം. വന്‍ ജനാവലിയാണ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ ഒഴുകിയെത്തിയത്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന മരമടി മത്സരം പുനരാരംഭിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെജി ജേക്കബ് പറഞ്ഞു.





















































