കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ രണ്ട് സ്നേഹ ഭവനങ്ങളുടെ വെഞ്ചിരിപും ഗൃഹപ്രവേശവും ഞായറാഴ്ച. കീരംപാറ ഇടവകയില്‍ ഭവനരഹിതര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്നേഹഭവനം പദ്ധതിയിലൂടെ പൂര്‍ത്തികരിച്ച രണ്ട് ഭവനങ്ങളുടെ വെഞ്ചിരിപ്പും ഗൃഹപ്രവേശവും ഞായറാഴ്ച നടക്കും. ജീവ മില്‍ക്ക് ഡയറക്ടര്‍ ഫാ. ജോസ് മൂര്‍ക്കാട്ടില്‍ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിക്കും. ഇടവകയിലെ ഭവനമില്ലാത്ത 12 കുടുംബങ്ങളില്‍ ആദ്യ രണ്ട് ഘട്ടങ്ങളിലായി 8 – വീടുകള്‍ ഏപ്രിലില്‍ പൂര്‍ത്തികരിക്കുകയുണ്ടായി. മൂന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച രണ്ടുവീടുകളാണ് ഇന്ന് വെഞ്ചിരിക്കുന്ന





















































