കോതമംഗലം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ പിതാവും റിട്ട.എല്‍ഐസി സോണല്‍ മാനേജരുമായ കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേല്‍ വി.ശാന്തകുമാരന്‍ നായര്‍ (89) നിര്യാതനായി. വെള്ളിയാഴ്ച രാത്രി 9.45ന്, കൊച്ചിയിലെ ലിസ്സി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച കോതമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോകും.
ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ കോതമംഗലത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.സംസ്‌കാരം നാലിന്. ഭാര്യ: ടി.എന്‍.സാവിത്രിദേവി. മറ്റു മക്കള്‍: ദീപുശാന്ത്, നിവേദിത, ദിവ്യ. മരുമക്കള്‍: കല്‍പന, ക്യാപ്റ്റന്‍ സജിത്ത്, മധു ബാലകൃഷ്ണന്‍ (ചലച്ചിത്ര പിന്നണി ഗായകന്‍), ഭുവനേശ്വരി.




















































