എറണാകുളം: ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്കായി നടത്തുന്ന ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ യോഗ്യതയുമുള്ള 21-35 വയസ് പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം.
12,000 രൂപ ഓണറേറിയത്തോടെയുള്ള പരിശീലനത്തിന് നവംബർ 13നകം അപേക്ഷ നൽകണം. ഫോൺ: 0484 2422256.


















































