കോതമംഗലം: ഇന്ത്യയിലാദ്യമായി വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വയോജന വകുപ്പ് രാജ്യത്തിന് മാതൃകയുമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി.
കോതമംഗലത്ത് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയോയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് സിബി ജെ. അടപ്പൂര് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെ ഷിബു തെക്കുംപുറം എംഎല്‍എ അനുമോദിച്ചു.
അസോസിയേഷന് സംസ്ഥാന ട്രഷറര്‍ കെ.വി. മുരളി,സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് പി. അബ്രഹാം,കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്മാരായ ഷെമീര്‍ പനയ്ക്കല്‍, ബാബു ഏലിയാസ്,കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എം. മൈതീന്‍, ജില്ലാ പ്രസിഡന്റ് സി.എ. അലിക്കുഞ്ഞ്, ട്രഷറര്‍ വി.എ. അപ്സലന്‍,വൈസ് പ്രസിഡന്റ് കെ.എന്‍. സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം കെ.സി. ജോസ്, സംസ്ഥാന കൗണ്‍സിലര്‍മാരായ എന്‍.ഐ. അഗസ്റ്റിന്, കെ.എല്‍. ഷാജു, എ.ജെ. ജോണ്‍, പി.ബാലന്, കെ.പി. അഷ്റഫ്,ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.പി. പൗലോസ്,കോണ്‍ഗ്രസ്സ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.ആര്. അജി,എന്‍ജിഒ അസിസിയേഷന്‍ താലൂക്ക് പ്രസിഡന്റ് ആനന്തുലെ അലിയാര്,കെപിഎസ്ടിഎ സബ് ജില്ലാ സെക്രട്ടറി എല്‍ദോസ് സ്റ്റീഫന്‍, നിയോജക മണ്ഡലം സെക്രട്ടറി പി.വി. പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.
വനിതാ സമ്മേളനം സംസ്ഥാന വനിതാ ഫോറം സെക്രട്ടറി ആലീസ് സ്കറിയ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം നിയോജകമണ്ഡലം പ്രസിഡണ്ട് വി.കെ. കാര്‍ത്യായനി അധ്യക്ഷത വഹിച്ചു.
.



















































