കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി തൊഴിൽനൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. എ. യൂസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർ പേർസൺ പി. പി കുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ ടി. എൻ.ശശി, സജിത ഗോപി, വി.ഇ.ഒ വിഷ്ണു രാജ് എന്നിവർ പ്രസംഗിച്ചു.



















































