കോട്ടപ്പടി: വടക്കുംഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി.കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് മൂന്നാം വാര്‍ഡിലെ ജോണ്‍സന്റെ പറമ്പിലാണ് കുട്ടിയാനയെ വൈദ്യുതി ആഘാതമേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാത്രി റബ്ബര്‍ തോട്ടത്തിലെത്തിയ കാട്ടാനക്കൂട്ടം റബ്ബര്‍ മരങ്ങള്‍ മറിച്ചിട്ടപ്പോള്‍ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ആണ് കുട്ടിയാന ചരിഞ്ഞത്. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് വാര്‍ഡ് മെമ്പര്‍ എംകെ എല്‍ദോസ് പറഞ്ഞു.



















































