Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം – ഇടമലക്കുടി റോഡ് പദ്ധതി: ഫയൽ ചുവപ്പുനാടയിൽ; മുഖ്യമന്ത്രി ഇടപെടണമെന്ന് ട്രൈബൽ നിവാസികൾ

കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍ റോഡ്) പുനരുദ്ധാരണ പദ്ധതി അധികൃതരുടെ അനാസ്ഥ മൂലം അനിശ്ചിതത്വത്തിലാകുന്നതായി പരാതി. കേന്ദ്ര ട്രൈബല്‍ മന്ത്രാലയവും മുഖ്യമന്ത്രിയുടെ കാര്യാലയവും ആവശ്യപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റിലെ എസ്‌സി / എസ്ടി ഡെവലപ്പ്‌മെന്റ് (ഇ) ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയെങ്കിലും, മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടികള്‍ക്കായി കേന്ദ്ര എഫ്ആര്‍എ ഡിവിഷനിലേക്കോ മുഖ്യമന്ത്രിയുടെയോ, മന്ത്രിയുടെയോ പരിഗണനയ്ക്കോ കൈമാറാന്‍ ട്രൈബല്‍ വകുപ്പ് തയ്യാറായിട്ടില്ല.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാത യാഥാര്‍ത്ഥ്യമായാല്‍ ഇടമലക്കുടി സൊസൈറ്റി കുടിയില്‍ നിന്നും കേവലം 69 കിലോമീറ്റര്‍ സഞ്ചരിച്ച് കോതമംഗലത്ത് എത്താന്‍ കഴിയും. കോതമംഗലത്ത് നിന്ന് ആനക്കുളം വരെയുള്ള 61 കി.മീ പിഡബ്ല്യുഡി റോഡിന് പുറമെ, സൊസൈറ്റി കുടി മുതല്‍ മീന്‍കുത്തികുടി വരെയുള്ള 4 കി.മീ ദൂരം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചുകഴിഞ്ഞു. ഇനി മീന്‍കുത്തികുടി മുതല്‍ ആനക്കുളം വരെയുള്ള 4 കി.മീ ഒറ്റയടിപ്പാത വികസിപ്പിക്കാന്‍ മൂന്നാര്‍, മാങ്കുളം ഡി.എഫ്.ഒമാരുടെ അനുമതി മാത്രമാണ് ആവശ്യം.

2006-ലെ കേന്ദ്ര വനാവകാശ നിയമപ്രകാരം ഇത് സാധ്യമാണെന്നിരിക്കെ, വനമേഖലയിലേക്ക് ഗതാഗതസൗകര്യം വരുന്നത് തങ്ങളുടെ ചൂഷണങ്ങളെ ബാധിക്കുമെന്ന ഭയത്താല്‍ ഫോറസ്റ്റ്-ട്രൈബല്‍ വകുപ്പുകള്‍ സംയുക്തമായി റോഡ് നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശവാസികള്‍ക്ക് അടിയന്തര വൈദ്യസഹായമെത്തിക്കാനും കോതമംഗലം, അടിമാലി ആശുപത്രികളില്‍ വേഗത്തിലെത്താനും സഹായിക്കുന്ന ഈ റോഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് മലയോര ട്രൈബല്‍ നിവാസികളുടെ ആവശ്യം.

 

You May Also Like

ACCIDENT

കോതമംഗലം:വടാട്ടുപാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. കുട്ടമ്പുഴ ഉരുളൻതണ്ണി സ്വദേശികളായ പുത്തൻപുരയ്ക്കൽ ജോസ് വർഗീസ് (65) ഭാര്യ സൂസൻ (സൂസി-60) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ ഭൂതത്താൻകെട്ട്- വടാട്ടുപാറ...

NEWS

കോതമംഗലം: പ്രകൃതിഭംഗിയും വനമേഖലയും ആദിവാസി ജീവിതവും സാഹസിക വിനോദസഞ്ചാര സാധ്യതകളും സമന്വയിക്കുന്ന മാമലക്കണ്ടത്തെ കോതമംഗലത്തിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാതല ഉദ്ഘാടനം മാമലക്കണ്ടത്ത്...

CHUTTUVATTOM

കോതമംഗലം: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വഴിയുള്ള ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തുവാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോതമംഗലം നിയോജകമണ്ഡലം യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്‌സ് വിഭാഗം ഹരിതകർമ്മ സേനാംഗങ്ങൾക്കായി ധനകാര്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.യൂസർ ഫീ ടു ഫ്യൂച്ചർ ഫീ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി പായിപ്ര പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഷിബു തെക്കുംപുറം എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിർമാണം വൈകുന്നതിൽ എംഎൽഎ ആശങ്ക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഗവ. യു.പി.സ്കൂളിൽ 2026-27 അധ്യയന വർഷത്തെ എൽപിഎസ്റ്റി താല്കാലിക ഒഴിവിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നതിനു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള അപേക്ഷകർ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും...

CHUTTUVATTOM

കോതമംഗലം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എൽ.) ൻ്റെ നേതൃത്വത്തിൽ അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് ആവിശ്യപ്പെട്ട്അ ഭിഭാഷകരുടെ ഒപ്പുശേഖരണം നടത്തി. ഐഎഎൽ സംസ്ഥാന കമ്മറ്റി അംഗം അഡ്വ.കെ.എസ്ജ്യോതികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. അഭിഭാഷകർ...

NEWS

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ലൈബ്രറി ആൻ്റ് സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ കോഴിപ്പിള്ളി മാർ മാത്യൂസ് ബോയ്സ് ടൗൺ പ്രൈവറ്റ് ഐടിഐയിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും പ്രമുഖ വ്യക്തികൾക്ക് ആദരവും നൽകി....

CHUTTUVATTOM

കോതമംഗലം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഒരു ഹൃദയമിടിപ്പും നഷ്ടപ്പെടുത്തരുത് എന്ന സന്ദേശവുമായി നടന്ന ചടങ്ങ് സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ.ഡോ....

CHUTTUVATTOM

കോതമംഗലം: സംഗീതാഭിരുചിയുള്ള കുട്ടികൾക്ക്‌ ശാസ്ത്രീയ സംഗീത പരിശീലനം നൽകുന്നതിന് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ തുടക്കമായി. സംഗീതാധ്യാപിക സരിത കെ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വേദിയിൽ വിദ്യാർത്ഥിനി...

NEWS

കോതമംഗലം: പാലമറ്റം കാഞ്ഞിരക്കാട്ട് കെ.വി ജോര്‍ജ് (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിയാമ്മ വേങ്ങൂര്‍ നാരിയേലില്‍ കുടുംബാഗം. മക്കള്‍ : ബേസില്‍, ബെറ്റ്‌സി. മരുമക്കള്‍:ലിയോ വട്ടപ്പറമ്പില്‍ ഉപ്പുകണ്ടം,ജോം പോള്‍ വെട്ടിക്കാമറ്റത്തില്‍ മൂവാറ്റുപുഴ....

CHUTTUVATTOM

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...

error: Content is protected !!