Connect with us

Hi, what are you looking for?

CHUTTUVATTOM

ഇ​ഞ്ചൂ​ർ കൊ​ട്ടി​ള​ത്ത്മ​ല​യി​ൽ ഐ​ടി പാ​ർ​ക്ക് സ്ഥാ​പി​ക്ക​ണം:​ കേ​ര​ള കോ​ൺ​ഗ്ര​സ്

കോതമംഗലം: ഇഞ്ചൂര്‍ കൊട്ടിളത്ത് മലയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് വാരപ്പെട്ടി മണ്ഡലം നേതൃയോഗം ഷിബു തെക്കുംപുറം എംഎല്‍എയോട് ആവശ്യപ്പെട്ടു. വാരപ്പെട്ടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കര്‍ കൊട്ടിളത്ത് മലയിലേക്ക് കോതമംഗലം ടൗണില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരമേയുള്ളു. പല്ലാരിമംഗലം,വാരപ്പെട്ടി പഞ്ചായത്തില്‍ നിന്ന് ഗതാഗത സൗകര്യമുള്ള ജൂനിയര്‍ ടെക്‌നിക്കല്‍ സ്‌കൂളിന് സമീപമുള്ള സ്ഥലമാണിത്.

കോതമംഗലം നിയോജക മണ്ഡലത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വലിയ വികസന മുന്നേറ്റത്തിന് തുടക്കം കുറിച്ച സാഹചര്യത്തില്‍ ചെറുപ്പക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും, സംരംഭകര്‍ക്കും വലിയ പ്രതീക്ഷയാണ് ഐടി പാര്‍ക്ക് പ്രഖ്യാപനത്തില്‍ ഉണ്ടായിട്ടുള്ളത്. കേരള കോണ്‍ഗ്രസ് മണ്ഡലം നേതൃത്വം ഇത് സംബന്ധിച്ച് നിവേദനം നല്‍കി. ഷിബു തെക്കുംപുറം എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോസി പോള്‍ അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് എ. റ്റി.പൗലോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മാരായ ജോമി തെക്കേക്കര, റോയി സ്‌കറിയ, ജില്ല ജനറല്‍ സെക്രട്ടറി മാരായ കെ.എം.ആന്റണി, കെ.എം.എല്‍ദോസ്,നേതാക്കളായ ജോണി പുളിന്തടം, സി.എ.കുര്യന്‍,പി.പി.കുട്ടന്‍, എ.ജെ.സ്റ്റീഫന്‍,ഡൊമനിക് സാവിയോ, എന്‍.സി.യോഹനാന്‍ , ജോര്‍ജ് ഐസക് ,ബിജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

CRIME

കോതമംഗലം: പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം. 11 പവന്‍ സ്വര്‍ണവും, 25,000 രൂപയും നഷ്ടപ്പെട്ടു. പല്ലാരിമംഗലം സ്വദേശി പുല്ലായിക്കാട്ട് സഹല്‍ സിദ്ധിഖിന്റെ വീട്ടിലാണ് അര്‍ദ്ധരാത്രിയോടെ മോഷണം നടന്നത്. ബുധനാഴ്ച ബന്ധുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 പ്രദേശങ്ങളെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ മാമലക്കണ്ടത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നേതൃത്വത്തിൽ ടൂറിസം...

CHUTTUVATTOM

കോതമംഗലം:തങ്കളം- കാക്കനാട് നാലുവരിപ്പാത നടപ്പാക്കാൻ നടപടി ആരംഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആദ്യ അലൈമെൻ്റ് തന്നെ നടപ്പാക്കാൻ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് ആന്റ് പോളിടെക്‌നിക് കോളേജിന്റെ 17-ാം വാര്‍ഷികം നടത്തി.കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു. മാര്‍ തോമ ചെറിയപള്ളി വികാരി ഫാ. സാജു ജോര്‍ജ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മേഖലയിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനും വനാതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും വിവിധ പദ്ധതികൾക്ക് വേഗം കൂട്ടാനും തീരുമാനമായി. വനവുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളും വന്യജീവി പ്രതിരോധ സംവിധാനങ്ങളും ചർച്ച ചെയ്യുന്നതിനായി...

CHUTTUVATTOM

പല്ലാരിമംഗലം: കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം വൈ. എം.സി.എ. ഓഡിറ്റോറിയത്തിൽ നടത്തിയ മൂവാറ്റുപുഴ സബ് റീജിയണൽ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനo നിർവ്വഹിച്ചു. മൂവാറ്റുപുഴ സബ് റീജിയണൽ ചെയർമാൻ കെ.വി. രാജു അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായി തുടങ്ങാന്‍പോകുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അടിവാട് നിന്നുമാരംഭിച്ച മാര്‍ച്ച് പുലിക്കുന്നേപ്പടിയില്‍ സമാപിച്ചു. തുടര്‍ന്ന്...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്ത് 611 മലയില്‍ കൊണ്ടിമറ്റത്ത് സ്വകാര്യ വ്യക്തി പാറമട തുടങ്ങുന്നതിനെതിരെ ഞായറാഴ്ച പഞ്ചായത്തിലെ 4,5,6,7 സ്‌പെഷ്യല്‍ ഗ്രാമസഭ യോഗങ്ങള്‍ ചേരും.  രണ്ടിന് വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നടത്തുന്ന 7-ാം...

CHUTTUVATTOM

പല്ലാരിമംഗലം: പന്ത്രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന വള്ളക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് ഒടുവിൽ ശാപമോക്ഷം. പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട അപ്രോച്ച് റോഡ് റിയൽ ഹീറോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രമദാനമായി കട്ടവിരിച്ച് ഇരുവശങ്ങളും കോൺക്രീറ്റ്...

CHUTTUVATTOM

  കോതമംഗലം: നിർമ്മാണം പൂർത്തീകരിക്കാതെ കിടന്ന തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗത യോഗ്യമാക്കി 30ന് തുറന്നുകൊടുക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് വിദൂര പ്രദേശങ്ങളിൽനിന്ന് ഉൾപ്പെടെ വൻതോതിൽ...

CHUTTUVATTOM

കോതമംഗലം: ഇഞ്ചത്തൊട്ടിയെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. കീരംപാറ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശിക്കാനെത്തിയതായിരുന്നു എംഎൽഎ. നവംബറിൽ ഇഞ്ചത്തൊട്ടിയിൽ കയാക്കിംഗ് ആരംഭിക്കുന്നതിനും സഞ്ചാരികൾക്കായി മനോഹരമായ പാർക്ക് ഒരുക്കുന്നതിനും പുതിയ...

error: Content is protected !!