Connect with us

Hi, what are you looking for?

CHUTTUVATTOM

കരാറുകാരൻ്റെ വീഴ്ച: തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് നിർമ്മാണം ഇഴയുന്നു: ജില്ലാ വികസന സമിതി

കോതമംഗലം: കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഷിബു തെക്കുംപുറം എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിർമാണം വൈകുന്നതിൽ എംഎൽഎ ആശങ്ക രേഖപ്പെടുത്തി. പെരുന്നാളിന് മുമ്പ് റോഡ് തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പുനൽകി.

കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് നിർമാണം വൈകാൻ പ്രധാന കാരണമെന്നാണ് യോഗത്തിലെ വിലയിരുത്തൽ. അടുത്തമാസം 15 വരെ കരാറുകാരന് സമയം അനുവദിക്കാനും അതിനകം പ്രവൃത്തി പൂർത്തിയാക്കാത്ത പക്ഷം കരാർ റദ്ദാക്കി കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. തുടർന്ന് മൂന്നു മാസത്തിനകം പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ബൈപ്പാസിന്റെ പൂർത്തീകരണം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് നിർണായകമാണ്.

കുട്ടമ്പുഴയിലെ മണികണ്ഠൻചാൽ, കല്ലേലിമേട് പ്രദേശങ്ങളിലെ പട്ടയനടപടികൾ വേഗത്തിലാക്കാനും പട്ടയം ലഭിക്കാനുള്ള 460 പേരുടെ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. ഇതിൽ 50 പേരുടെ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇവർക്ക് സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഉടൻ പട്ടയം വിതരണം ചെയ്യും. ശേഷിക്കുന്നവരുടെ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കും.കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, മണികണ്ഠൻചാൽ പ്രദേശങ്ങളിലെ പട്ടയപ്രശ്നം നേരത്തെയും സർക്കാർതലത്തിൽ പരിഗണിച്ചിട്ടുള്ളതാണ്.

വനഭൂമിക്ക് പുറത്തുള്ള അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിന്റെ ഭാഗമായി കോതമംഗലത്ത് പ്രത്യേക തഹസിൽദാരുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. നിയോജകമണ്ഡലത്തിൽ ഏകദേശം 6,500 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും ഇവയിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഷിബു തെക്കുംപുറം എംഎൽഎ ആവശ്യപ്പെട്ടു.

ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമാണം പൂർത്തിയാക്കാൻ ഇലക്ട്രിക്കൽ, മെക്കാനിക്കൽ പ്രവൃത്തികൾക്കായി അധികമായി ആവശ്യമായ രണ്ട് കോടി രൂപ അനുവദിക്കുന്നതിനായി ധനകാര്യ വകുപ്പിനെ സമീപിക്കാനും പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.

കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണ് ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. പദ്ധതിയുടെ സിവിൽ പ്രവൃത്തികളുടെ 55 ശതമാനത്തിലേറെ പൂർത്തിയായതായി നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു.

ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കനാലുകളുടെ അറ്റകുറ്റപ്പണികളും മോശം നിലയിലുള്ള റോഡുകളുടെ നിർമാണവും എത്രയും വേഗം പൂർത്തിയാക്കാനും യോഗം നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം അഞ്ചിന് (5-10-2026) വൈകിട്ട് മൂന്നിന് ചേരാനും തീരുമാനമായി.

വിനോദസഞ്ചാര കേന്ദ്രമായ മാമലക്കണ്ടത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് എക്സ്പ്ലോർ മാമലക്കണ്ടം പദ്ധതിക്ക് തുടക്കം കുറിക്കും. ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ 10ന് മാമലക്കണ്ടം എസ്എൻഡിപി ഹാളിൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കും.

കന്നി 20 പെരുന്നാളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎ ഉന്നയിച്ചു. വിവിധ പ്രദേശങ്ങളിൽനിന്ന് ഭക്തജനങ്ങൾ കോതമംഗലത്തേക്ക് എത്തുന്ന സാഹചര്യത്തിൽ ഗതാഗതം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ശക്തമാക്കണം. ഭക്തജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്തവിധം എല്ലാ വകുപ്പുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കണമെന്നും ഷിബു തെക്കുംപുറം എംഎൽഎ ആവശ്യപ്പെട്ടു.

പെരുന്നാൾ കാലയളവിൽ ഗതാഗതം സുഗമമാക്കുന്നതിന് തങ്കളം–കോഴിപ്പിള്ളി ബൈപ്പാസ് തുറന്നുകൊടുക്കുന്നത് ഏറെ പ്രയോജനകരമാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് റോഡ് പൂർത്തീകരണത്തിന് അടിയന്തര പ്രാധാന്യം നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടത്.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഗവ. യു.പി.സ്കൂളിൽ 2026-27 അധ്യയന വർഷത്തെ എൽപിഎസ്റ്റി താല്കാലിക ഒഴിവിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നതിനു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള അപേക്ഷകർ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും...

CHUTTUVATTOM

കോതമംഗലം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എൽ.) ൻ്റെ നേതൃത്വത്തിൽ അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് ആവിശ്യപ്പെട്ട്അ ഭിഭാഷകരുടെ ഒപ്പുശേഖരണം നടത്തി. ഐഎഎൽ സംസ്ഥാന കമ്മറ്റി അംഗം അഡ്വ.കെ.എസ്ജ്യോതികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. അഭിഭാഷകർ...

NEWS

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ലൈബ്രറി ആൻ്റ് സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ കോഴിപ്പിള്ളി മാർ മാത്യൂസ് ബോയ്സ് ടൗൺ പ്രൈവറ്റ് ഐടിഐയിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും പ്രമുഖ വ്യക്തികൾക്ക് ആദരവും നൽകി....

CHUTTUVATTOM

കോതമംഗലം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഒരു ഹൃദയമിടിപ്പും നഷ്ടപ്പെടുത്തരുത് എന്ന സന്ദേശവുമായി നടന്ന ചടങ്ങ് സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ.ഡോ....

CHUTTUVATTOM

കോതമംഗലം: സംഗീതാഭിരുചിയുള്ള കുട്ടികൾക്ക്‌ ശാസ്ത്രീയ സംഗീത പരിശീലനം നൽകുന്നതിന് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ തുടക്കമായി. സംഗീതാധ്യാപിക സരിത കെ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വേദിയിൽ വിദ്യാർത്ഥിനി...

NEWS

കോതമംഗലം: പാലമറ്റം കാഞ്ഞിരക്കാട്ട് കെ.വി ജോര്‍ജ് (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിയാമ്മ വേങ്ങൂര്‍ നാരിയേലില്‍ കുടുംബാഗം. മക്കള്‍ : ബേസില്‍, ബെറ്റ്‌സി. മരുമക്കള്‍:ലിയോ വട്ടപ്പറമ്പില്‍ ഉപ്പുകണ്ടം,ജോം പോള്‍ വെട്ടിക്കാമറ്റത്തില്‍ മൂവാറ്റുപുഴ....

CHUTTUVATTOM

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...

CHUTTUVATTOM

കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....

CHUTTUVATTOM

കോതമംഗലം: കേരള വിജിലൻസ് വകുപിൻ്റെ 2025-ലെ ഇൻവെസ്റ്റിഗേഷൻ എക്സലൻസ് – ബാഢ്ജ് ഓഫ് ഹോണർ അംഗീകാരം കോതമംഗലം നെല്ലിക്കുഴി ഏറമ്പടത്തിൽ സജി ജോണിന് ലഭിച്ചു. എറണാകുളം വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ...

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി, അന്തീനാട്ട് അഗസ്റ്റിൻ മാത്യു (പാപ്പച്ചൻ-86) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്‌ച 3ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളിയിൽ. ഭാര്യ : പെണ്ണമ്മ നീലൂർ എടേട്ട് കുടുംബാഗം. മക്കൾ : മേരി...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ ആദരം 2026 എന്ന പ്രോഗ്രാമിലൂടെ മുഴുവൻ ജീവനക്കാരെയും ആദരിച്ചു. ലോക്കൽ മാനേജർ,പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, അധ്യാപകർ, അനദ്ധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ, സ്കൂൾ പാചക...

CHUTTUVATTOM

കോതമംഗലം: മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെയും,സെന്റ്.മേരീസ് ദൈവാലയത്തിന്റെയും പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വാസൻ ഐ കെയറിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. 250 പേർ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു....

error: Content is protected !!