Connect with us

Hi, what are you looking for?

CHUTTUVATTOM

കാട്ടാന കൂട്ടങ്ങളെ തുരത്താന്‍ വനപാലക സംഘമെത്തി

കോതമംഗലം: ഊന്നുകല്‍ – നേര്യമംഗലം റോഡില്‍ പെരിയാര്‍ നീന്തി കടന്ന് ഇക്കരെ എത്തുന്ന കാട്ടാന കൂട്ടങ്ങളെ തുരത്താന്‍ വനപാലക സംഘം എത്തി. തട്ടേക്കാട് പക്ഷി സങ്കേതം വനമേഖലയില്‍ നിന്നും നേര്യമംഗലം വനമേഖലയില്‍ നിന്നും ഊന്നുകല്‍, ആവോലിച്ചാല്‍, നമ്പൂരി കൂപ്പ്, ഉപ്പുകുളം എന്നിവിടങ്ങളില്‍ കാട്ടാന കൂട്ടം എത്തുന്നുണ്ട്. ഈ ജനവാസ മേഖലകളില്‍ കാട്ടാന കൂട്ടങ്ങളുടെ സാനിധ്യം രാത്രിയും പകലും സ്ഥിരമായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

നാട്ടുകാരുടെ സ്ഥിരം പരാതിയെ തുടര്‍ന്നാണ് കോതമംഗലം റേഞ്ചിലെ വനപാലരും വനം വകുപ്പ് ആര്‍ആര്‍റ്റി അംഗങ്ങളും അടങ്ങുന്ന സംഘം കാട്ടാന കൂട്ടങ്ങളെ തുരത്തുന്നതിന് തോക്കുകളും സന്നാഹങ്ങളുമായി ഇറങ്ങിയത്. ഊന്നുകല്‍ – നേര്യമംഗലം റോഡിലെ ഗതാഗതം നിയന്ത്രിച്ചായിരുന്നു വനപാലകരുടെ നടപടികള്‍ തുടങ്ങിയത്. ഇതോടെ കാട്ടാന ശല്യത്തിന് താല്‍ക്കാലിക ശമനമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍

 

You May Also Like

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാർ രാജപാത തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് 2025 മാർച്ച് 16 ന് നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം ബിഷപ്പ് എമിരിറ്റസ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ എം പി, എംഎൽഎ,...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാതെ ടോള്‍ പിരിവ് ആരംഭിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് (എം). നേര്യമംഗലം മുതല്‍ കുത്തുകുഴി വരെയുള്ള ഭാഗത്ത് നടത്തിയിട്ടുള്ള...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം പാലത്തിനോട്ചേ ർന്നുള്ള അപ്രോച്ച് റോഡിൽ വൻ ഗർത്തം. മുമ്പും ഇവിടെതന്നെ കുഴി ഉണ്ടായതാണ്. അന്ന് മൂടിയതാണെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പാലത്തില്‍ നിരന്തരം ഗതാഗതകുരുക്ക് അനുഭവപ്പെടാറുണ്ട്. കുഴിയോട് ചേര്‍ന്ന് വാഹനങ്ങള്‍ നിറുത്തിയിടുന്നതും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

CHUTTUVATTOM

കോതമംഗലം :ചെമ്പൻ കുഴിയിൽ ജനവാസ മേഖലയിൽ കാട്ടാന നാശം വിതച്ച പ്രദേശങ്ങൾ മുൻ എംഎൽഎ ആന്റണി ജോൺ സന്ദർശിച്ചു. ചെമ്പൻ കുഴി പള്ളിക്ക് സമീപം കുപ്പശ്ശേരി അനിൽകുമാറിന്റെ പുരയിടത്തിൽ എത്തിയ കാട്ടാനയാണ് വ്യാപകമായി...

CHUTTUVATTOM

നേര്യമംഗലം: കരിമണല്‍ പുക്കുന്നേല്‍ പൗലോസ് ചെറിയാന്‍ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിയാമ്മ ഊന്നുകല്‍ സ്രാമ്പിക്കല്‍ കുടുംബാഗം മക്കള്‍: പ്രസാദ്,പ്രീതി മരുമകള്‍: രഞ്ജിത്ത്, ഷീബ  

NEWS

കോതമംഗലം: നേര്യമംഗലത്തിന് സമീപം ചെമ്പന്‍കുഴിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ചെമ്പന്‍കുഴി പള്ളിക്ക് സമീപം കുപ്പശേരി അനില്‍കുമാറിന്റെ പുരയിടത്തില്‍ കാട്ടാന എത്തിയത്. വ്യാപക കൃഷി നാശമാണ് വരുത്തിയത്....

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

CHUTTUVATTOM

കോതമംഗലം: പിണ്ടിമനയിൽ ജനവാസ മേഖലയിൽ കൃഷിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.വേട്ടാമ്പാറയിൽ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ ആണ് വെടിവച്ചുകൊന്നത്. മൂലയില്‍ ജോസ് ആയിരുന്നു ഷൂട്ടര്‍.പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലെ അംഗമാണ്. പഞ്ചായത്തിലെ പല വാര്‍ഡുകളിലും...

CHUTTUVATTOM

കോതമംഗലം:കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും വാളറക്കുമിടയിൽ രാത്രി കാട്ടാന കൂട്ടം ഇറങ്ങി. മൂന്നാറിലേക്ക് ഉള്ള സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഭീതിയിലാക്കി. ദേശീയ പാതയിൽ നേര്യമംഗത്തിനും വാളറ ക്കുമിടയിലുള്ള വനമേഖലയിൽ വരുന്ന...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ പലവന്‍പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട് കയറി വാനരക്കൂട്ടത്തിൻ്റെ ആക്രമണം.പലവന്‍പടി കൊപ്പാറത്തെക്കേതില്‍ ശ്രീകുമാറിന്‍റെ വീട്ടിലാണ് ഒരുകൂട്ടം കുരങ്ങൻമാർ വീട് കയറി ആക്രമിച്ചത്. പത്തിലേറെ കുരങ്ങുകളാണ് ഒരേസമയം തിമിര്‍ത്താടിയത്. അകത്തും പുറത്തും അവ...

CHUTTUVATTOM

നേര്യമംഗലം: മുരിങ്ങോത്ത് എം.എം ദാസ് (72) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതന്‍ വനം വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഭാര്യ: ലളിത, നേര്യമംഗലം പുതുക്കാട്ട് കുടുംബാഗം. മക്കള്‍ : സരിത, സംഗീത, പരേതനായ...

error: Content is protected !!