Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ബ്ലോക്കിൽ കിസാൻ ഘോഷ്ടി സംഘടിപ്പിച്ചു

കോതമംഗലം: കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിൽ കിസാൻ ഘോഷ്ടി സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് വിജോയി ജോസഫ്, കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടര്‍ പ്രിയമോള്‍ തോമസ്, സി.എം. ബേബി, റാണിക്കുട്ടി ജോര്‍ജ്,പി.ഇന്ദുനായര്‍, ചിഞ്ചു പി.എബ്രാഹം, മേഘ ഷിബു, പ്രിയങ്ക ടോമി, പി.എം. സിദ്ദിഖ്, ഇ.എം. അജാസ്, സാബു പത്മനാഭന്‍, മാണി പിട്ടാപ്പിള്ളില്‍, ബിഡിഒ ഷമീര്‍ ചെന്താര എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങിൽ മികച്ച വനിതാ കർഷക റുബി തോമസ് പൂക്കുന്നേൽ, മികച്ച കൂൺ കർഷക സ്മിത ബിജു വാരപ്പെട്ടി, മികച്ച തേൻ കർഷകൻ ബിജു കുര്യാക്കോസ് തടത്തിൽ പിണ്ടിമന, മികച്ച മഞ്ഞൾ കർഷകൻ പി. ഡി സാഗരൻ പുൽപ്രകൂടി പിണ്ടിമന എന്നിവരെ ആദരിച്ചു. പട്ടാമ്പി സെൻട്രൽ ഓർച്ചർഡ് അസിസ്റ്റന്റ് ഡയറക്ടർ ടി. ടി തോമസ് പുതു വർഗ പഴവർഗ ങ്ങളെ കുറിച്ചുള്ള ക്ലാസ്സ്‌ നയിച്ചു. പരിപാടി യുടെ ഭാഗമായി ഡ്രോൺ, പച്ചക്കറി തൈകൾ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ കൂൺ ഉത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും സജ്ജമാക്കിയിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: ഊന്നുകൽ, കോട്ടപ്പടി പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള അവകാശികൾ ഇല്ലാത്തതും, നിലവിൽ അന്വേഷണാവസ്ഥയിലോ,കോടതി വിചാരണയിലോ, പരിഗണനയിലോ ഇല്ലാത്തതുമായ 29 വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരു വ്യക്തിക്കും ആയതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ബന്ധപ്പെട്ട...

CHUTTUVATTOM

കോതമംഗലം: ദിവസങ്ങളായി തോരാത പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോതമംഗലം താലൂക്കിൽ 20 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുള്ളതായി പ്രാഥമിക കണക്ക്.കോതമംഗലം ബ്ലോക്കിലെ കവളങ്ങാട്, പോത്തനിക്കാട്, നെല്ലിക്കുഴി, വാരപ്പെട്ടി, പൈങ്ങോട്ടുർ, പല്ലാരിമംഗലം എന്നീ...

CHUTTUVATTOM

കോതമംഗലം: സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന തൊട്ടിയില്‍ സാബു മത്തായിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പൈങ്ങോട്ടൂര്‍ ടൗണില്‍ യോഗം ചേര്‍ന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ്,...

CHUTTUVATTOM

  കോതമംഗലം: കനത്ത മഴയെ തുടർന്ന്ജി ല്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ, യെസ്‌കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ സ്ഥാപിച്ച സെന്റർ ഫോർ ഡ്രോൺ, റോബോട്ടിക്സ് ആൻഡ് ഐഒടി ടെക്നോളജീസ് ഉത്‌ഘാടനം ചെയ്തു. കോളേജിലെ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ...

CHUTTUVATTOM

കോതമംഗലം: കീരംപാറ മേഖലയിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി- മനുഷ്യ സംഘർഷം ഇല്ലാതാക്കാൻ കീരംപാറ പഞ്ചായത്തിൽ ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വന്യമൃഗ ശല്യം കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്വീകരിക്കേണ്ട...

CHUTTUVATTOM

കോതമംഗലം: പാത്തിക്കല്‍ പാലത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താണ കാര്‍ ഫയര്‍ഫോഴ്‌സ് സംഘം രാത്രിയും പകലും നീണ്ട തെരച്ചിലിനൊടുവില്‍ പുറത്തെടുത്തു. ഒഴുക്കില്‍പ്പെട്ട കാര്‍ പാറയില്‍ തങ്ങി നിന്നപ്പോള്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്ത് കടക്കാനായതിനാല്‍...

CHUTTUVATTOM

​കുട്ടമ്പുഴ: കുട്ടമ്പുഴ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണിട്ട് ഒരു വർഷം പിന്നിട്ടിട്ടും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ദിവസേന നൂറുകണക്കിന് രോഗികളും ‘108’ ഉൾപ്പെടെയുള്ള ആംബുലൻസുകളും കടന്നുപോകുന്ന വഴിയാണിത്. ശ്രദ്ധ...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ വൈസ്‌മെന്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഷിബു തെക്കുംപുറം എംഎല്‍എയെ ആദരിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എന്‍.വി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവല്‍ മണ്‍സൂണ്‍ മാജിക്കിന് തട്ടേക്കാട് മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമായി. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി...

CHUTTUVATTOM

കോതമംഗലം: പരക്കെ മഴ കുറഞ്ഞെങ്കിലും വ്യഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിച്ചതിനാല്‍ ഇടമലയാര്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തം. മൂന്ന് മണിക്കൂറില്‍ 1.98 എംസിഎം വെള്ളം ഡാം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 24 മണിക്കൂറിനിടെ ഇടമലയാര്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്ലത്തോണ്‍ 2026 ആവേശം പകര്‍ന്നു. കോതമംഗലം എംഎല്‍എ ഓഫീസില്‍ നിന്ന് രാവിലെ എട്ടിന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ച് സൈക്കിള്‍...

error: Content is protected !!