Connect with us

Hi, what are you looking for?

CHUTTUVATTOM

എംബിറ്റ്സിൽ ഡ്രോൺ, റോബോട്ടിക്സ്, ഐഒടി ടെക്നോളജീസ് സെന്റർ തുറന്നു

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ, യെസ്‌കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ സ്ഥാപിച്ച സെന്റർ ഫോർ ഡ്രോൺ, റോബോട്ടിക്സ് ആൻഡ് ഐഒടി ടെക്നോളജീസ് ഉത്‌ഘാടനം ചെയ്തു. കോളേജിലെ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിന് കീഴിലാണ് യെസ്‌കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സെന്റർ ആരംഭിച്ചിട്ടുള്ളത്.

യെസ്‌കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ഷൈലേന്ദ്ര സാൽവി ഉദ്ഘാടനം നിർവ്വഹിച്ചു. എംബിറ്റ്സ് ചെയർമാൻ ബേബി തോമസ് അധ്യക്ഷത വഹിച്ചു. യെസ്‌കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് തകാഷി കാറ്റോ മുഖ്യാതിഥിയായിരുന്നു.യസ്‌കാവ ഇന്ത്യയെ പ്രതിനിധീകരിച്ച് അർജുൻ ഗോപാൽ,ജി.രാജേഷ്, ബി. മഹേഷ് കുമാർ, കോളജ് സെക്രട്ടറി ബിനോയ് തോമസ്, ട്രഷറർ കെ. പി. ജോർജ്, ഡയറക്ടർ ഡോ. ഷാജൻ കുര്യാക്കോസ്, പ്രിൻസിപ്പൽ ഡോ. തോമസ് ജോർജ് , പ്രൊഫ. ജീന ജേക്കബ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. ഷെറിൻ തോമസ്, പ്രൊഫ. ഷൈനി പീറ്റർ എന്നിവർ പ്രസംഗിച്ചു.

ഡ്രോൺ സാങ്കേതികവിദ്യ, റോബോട്ടിക്സ്, എംബെഡഡ് സിസ്റ്റംസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് , ഇൻഡസ്ട്രി 4.0 എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് വ്യവസായ നിലവാരത്തിലുള്ള പരിശീലനവും ഗവേഷണ സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.

വ്യവസായ-അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക നൈപുണ്യ വികസനം, നവീകരണം, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, തൊഴിൽസാധ്യതകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഈ കേന്ദ്രം സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു.

 

 

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ...

CHUTTUVATTOM

കോതമംഗലം: ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കുത്തുകുഴി–പരീക്കണ്ണി–തേൻകോട്–ഉപ്പുകുഴി റോഡ് നവീകരിക്കുന്നതിന് 8 കോടി രൂപ അനുവദിച്ചു. ശബരിമല ഫെസ്റ്റിവൽ 2026–27 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്. കുത്തുകുഴി മുതൽ ഉപ്പുകുഴി...

CHUTTUVATTOM

  കോതമംഗലം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച അന്തർ ദേശീയ സമ്മേളനത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധ പേപ്പർ അവതരണത്തിനുള്ള പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ്...

CHUTTUVATTOM

കോതമംഗലം: കോവിഡ് കാലത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ഡിപ്പോയില്‍നിന്നുള്ള വിവിധ സര്‍വീസുകളുടെ ഉദ്ഘാടനം 21ന് നടക്കും. കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന മേഖലകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

CHUTTUVATTOM

ഊന്നുകല്‍: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍പി സ്‌കൂളില്‍ നടത്തി വരുന്ന ബ്രയിനി കിഡ് ക്വിസ് കോമ്പറ്റിഷന്‍ സീസണ്‍ – 5 സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് പ്രാഥമിക...

CHUTTUVATTOM

കോതമംഗലം: ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കീരംപാറ പഞ്ചായത്തിന് പിക്അപ് വാന്‍ വാങ്ങി നല്‍കി. കീരംപാറ പഞ്ചായത്തില്‍ നടന്ന താക്കോല്‍ ദാനവും ഫ്‌ലാഗ് ഓഫ് ചടങ്ങും ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ പോഷന്‍ മാം പദ്ധതി സംഘടിപ്പിച്ചു. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജോയ് പി. ജോസഫ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാരായ സി.എം....

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് ആന്റ് പോളിടെക്‌നിക് കോളേജിന്റെ 17-ാം വാര്‍ഷികം നടത്തി.കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു. മാര്‍ തോമ ചെറിയപള്ളി വികാരി ഫാ. സാജു ജോര്‍ജ് അധ്യക്ഷത...

CHUTTUVATTOM

പോത്താനിക്കാട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ ആരംഭിക്കുന്ന പ്രശോഭ സീനിയര്‍ സിറ്റിസണ്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ സംഘടിപ്പിക്കുന്ന ആവിർഭവ് 2കെ26 ഇന്റർ സ്കൂൾ ഫെസ്റ്റിന് തുടക്കമായി. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ...

error: Content is protected !!