Connect with us

Hi, what are you looking for?

CHUTTUVATTOM

പാത്തിക്കൽ പാലത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണ കാർ പുറത്തെടുത്തു

കോതമംഗലം: പാത്തിക്കല്‍ പാലത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താണ കാര്‍ ഫയര്‍ഫോഴ്‌സ് സംഘം രാത്രിയും പകലും നീണ്ട തെരച്ചിലിനൊടുവില്‍ പുറത്തെടുത്തു. ഒഴുക്കില്‍പ്പെട്ട കാര്‍ പാറയില്‍ തങ്ങി നിന്നപ്പോള്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്ത് കടക്കാനായതിനാല്‍ ആളപായമില്ല.കീരമ്പാറ പഞ്ചായത്തിന്റെയും കോതമംഗലം നഗരസഭയുടെയും അതിര്‍ത്തിയില്‍ പാത്തിക്കല്‍ പാലത്തിന് സമീപത്തുള്ള തോട്ടിലേക്ക് ഞായറാഴ്ച രാത്രി ഒന്പതോടെയാണ് വഴിതെറ്റി വന്ന നാലംഗ സംഘം സഞ്ചരിച്ച കാര്‍ മറിഞ്ഞത്.

വടാട്ടുപാറയില്‍ നിന്ന് കുറുപ്പംപടിക്കാണ് സ്വിഫ്റ്റ് കാറില്‍ നാലംഗ സംഘം യാത്ര ചെയ്തിരുന്നത്. ഗുഗിള്‍ മാപ്പ് കീരമ്പാറയില്‍ നിന്ന് കള്ളാട് റോഡിലേക്ക് ഇവരെ ദിശ തിരിച്ച് വിട്ടു. ഈ റോഡില്‍ 300 മീറ്ററോളം മുന്നോട്ടുപോയപ്പോള്‍ മറ്റൊരു റോഡിലേക്ക് തിരിഞ്ഞതും കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്ന് കാറില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു .

നിറഞ്ഞൊഴുകുകയായിരുന്ന തോടും റോഡും തമ്മില്‍ അകലം ഉണ്ടായിരുന്നില്ല. കുറുപ്പംപടി സ്വദേശി എബിനാണ് കാര്‍ ഓടിച്ചിരുന്നത്. 50 മീറ്ററോളം ഒഴുകി പാറയില്‍ കാര്‍ തങ്ങി നിന്നതാണ് യാത്രക്കാര്‍ക്ക് രക്ഷയായത്. വശങ്ങളിലെ വിന്റോയിലൂടെ നാലുപേര്‍ക്കും പുറത്തുകടക്കാനായി. അപകടമറിഞ്ഞ് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. ഫയര്‍ഫോഴ്‌സ് ഉടന്‍ എത്തി തോട്ടില്‍ തെരഞ്ഞെങ്കിലും കാര്‍ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ തെരച്ചില്‍ പുനരാരംഭിച്ചു. കാര്‍ ഒഴുകിപ്പോയെന്ന ധാരണയില്‍ ചേലാട് വരെയുള്ള ഭാഗത്ത് തെരച്ചില്‍ നടത്തിയിരുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം അപകടം നടന്നതിന് നൂറു മീറ്റര്‍ മാറി പാത്തിക്കല്‍ പാലത്തിന് സമീപത്ത് വെള്ളത്തിനടിയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. എബിന്റെ സഹോദരന്‍ അബിന്‍, സുഹൃത്തുക്കളായ അക്ഷയ്, വിഷ്ണു എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. വെള്ളം കുടിച്ചെങ്കിലും ഇവര്‍ക്ക് മറ്റ് പരിക്കുകളൊന്നുമില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ക്രെയിന്‍ എത്തിച്ച് കാര്‍ പുറത്തെടുത്തത്.

‘റോഡേത് തോടേത് ‘

പാത്തിക്കല്‍ പാലത്തിന് സമീപം തോട്ടില്‍ വെള്ളം ഉയര്‍ന്നാല്‍ റോഡും തോടും തിരിച്ചറിയാനാകില്ല. റോഡും തോടും തമ്മില്‍ വേര്‍തിരിക്കാന്‍ കൈവരികളോ കരിങ്കല്‍ക്കെട്ടോ മറ്റ് സംവിധാനങ്ങളോ ഇല്ല.
മഴക്കാലത്ത് തോട് നിറഞ്ഞ്‌റോഡിലൂടെ ഒഴുകാറുണ്ട് റോഡിന് സംരക്ഷണഭിത്തിയോ കൈവരികളോ ഇല്ലാത്തത് ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല.

 

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ...

CHUTTUVATTOM

കോതമംഗലം: ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കുത്തുകുഴി–പരീക്കണ്ണി–തേൻകോട്–ഉപ്പുകുഴി റോഡ് നവീകരിക്കുന്നതിന് 8 കോടി രൂപ അനുവദിച്ചു. ശബരിമല ഫെസ്റ്റിവൽ 2026–27 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്. കുത്തുകുഴി മുതൽ ഉപ്പുകുഴി...

CHUTTUVATTOM

  കോതമംഗലം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച അന്തർ ദേശീയ സമ്മേളനത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധ പേപ്പർ അവതരണത്തിനുള്ള പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ്...

CHUTTUVATTOM

കോതമംഗലം: കോവിഡ് കാലത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ഡിപ്പോയില്‍നിന്നുള്ള വിവിധ സര്‍വീസുകളുടെ ഉദ്ഘാടനം 21ന് നടക്കും. കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന മേഖലകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

CHUTTUVATTOM

ഊന്നുകല്‍: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍പി സ്‌കൂളില്‍ നടത്തി വരുന്ന ബ്രയിനി കിഡ് ക്വിസ് കോമ്പറ്റിഷന്‍ സീസണ്‍ – 5 സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് പ്രാഥമിക...

CHUTTUVATTOM

കോതമംഗലം: ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കീരംപാറ പഞ്ചായത്തിന് പിക്അപ് വാന്‍ വാങ്ങി നല്‍കി. കീരംപാറ പഞ്ചായത്തില്‍ നടന്ന താക്കോല്‍ ദാനവും ഫ്‌ലാഗ് ഓഫ് ചടങ്ങും ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ പോഷന്‍ മാം പദ്ധതി സംഘടിപ്പിച്ചു. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജോയ് പി. ജോസഫ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാരായ സി.എം....

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് ആന്റ് പോളിടെക്‌നിക് കോളേജിന്റെ 17-ാം വാര്‍ഷികം നടത്തി.കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു. മാര്‍ തോമ ചെറിയപള്ളി വികാരി ഫാ. സാജു ജോര്‍ജ് അധ്യക്ഷത...

CHUTTUVATTOM

പോത്താനിക്കാട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ ആരംഭിക്കുന്ന പ്രശോഭ സീനിയര്‍ സിറ്റിസണ്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ സംഘടിപ്പിക്കുന്ന ആവിർഭവ് 2കെ26 ഇന്റർ സ്കൂൾ ഫെസ്റ്റിന് തുടക്കമായി. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ...

error: Content is protected !!