കോതമംഗലം: നീറ്റ് പരീക്ഷയില്‍ 603 മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ അല്‍ഫിയ ജലീലിനെ ആദരിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി ലൈബ്രറി രക്ഷാധികാരി ഒ.ഇ അബ്ബാസ് മൊമെന്റോ കൈമാറി. ലൈബ്രറി പ്രസിഡന്റ് കെ.എ യൂസുഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ആക്ടിംഗ് സെക്രട്ടറി എ.എം. എ റഷീദ്, പഞ്ചായത്തംഗം ഹക്കീം ഖാന്‍, ലൈബ്രറി അംഗങ്ങളായ കെ.പി വിജയന്‍, സീതി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പല്ലാരിമംഗലം മണിക്കിണര്‍ കൊച്ചുകുടിയില്‍ വീട്ടില്‍ ജലീലിന്റെയും, സലീഖത്തിന്റെയും മകളാണ് അല്‍ഫിയ. ഓള്‍ ഇന്ത്യ തലത്തില്‍ 9092 -ാം റാങ്കോടെയാണ് അല്‍ഫിയയുടെ വിജയം.


















































