കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനംആചരിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കെമിസ്ട്രി വിഭാഗം മേധാവി ഡോ. അന്നു അന്ന വർഗീസ്, പ്രോഗ്രാം കോഡിനേറ്റർ ഡോ. ഷെറിൻ ഫിലിപ്പ്,കെമിസ്ട്രി അസോസിയേഷൻ സെക്രട്ടറി ഡെബോറ ബിജു എന്നിവർ പ്രസംഗിച്ചു.കെമിസ്ട്രി അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നേച്ചർ ഫോട്ടോഗ്രാഫി മത്സരവും പ്രദർശനവും സംഘടിപ്പിച്ചു.



















































