കോതമംഗലം: ചെങ്കര ഗവ. യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നേർവഴി എന്ന പേരിൽ ലഹരിവിരുദ്ധ ക്യാമ്പെയിൻ സംഘടിപ്പിച്ചു. ഭൂതത്താൻകെട്ട്, ഊഞ്ഞാപ്പാറ, പുന്നേക്കാട്, ചേലാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ക്യാമ്പെയിൻ നടത്തിയത്.
ഭൂതത്താൻകെട്ടിൽ നടന്ന ക്യാമ്പെയിൻ ഉദ്ഘാടനം സ്കൂൾ വികസനകാര്യ ചെയർമാനും വാർഡ് മെമ്പറുമായ ബിജു പി. നായർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ജെയ്മോൻ ബേബി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ആർ സുമ , പഞ്ചായത്ത് മുൻ അംഗം വിൽസൺ കെ. ജോൺ, എക്സൈസ് ഓഫീസർമാരായ കെ.സി. എൽദോ, പി.പി.ഹസൈനാർ എന്നിവർ പ്രസംഗിച്ചു.



















































