കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ ദിനാചരണം നടത്തി. കൂവള്ളൂര്‍ പിഎംഎസ്എ പിടിഎം യുപി സ്‌കൂളില്‍ നടത്തിയ ചടങ്ങ് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജാസ്മിന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സൈനിക, അര്‍ദ്ധ സൈനിക, പോലീസ്, മറ്റ് യൂണിഫോം സേനകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ എം.വി ബിജു, വി.എം രഘുനാഥന്‍, വി.പി അബ്ദുല്ല, പി.എം നസീര്‍, പി.എം സെയ്തുമോന്‍, കെ.പി മീരാന്‍, എം.കെ മുഹമ്മദ്, കെ.കെ മക്കാര്‍ കോട്ടയില്‍ എന്നിവരെ സ്‌കൂള്‍ മാനേജര്‍ എം.കെ മുഹമ്മദ് ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.എ യൂസുഫ്, ഹെഡ്മിസ്ട്രസ് നിസ ഇ.എ, പിടിഎ പ്രസിഡന്റ് ജോയി സി.ഡി, എംപിടിഎ പ്രസിഡന്റ് സഹറ റനീഷ് എന്നിവര്‍ പ്രസംഗിച്ചു.




















































