കോതമംഗലം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ കോൺഗ്രസ് വാരപ്പെട്ടി മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റി വീടുകളിൽ എത്തി അനുമോദിച്ചു. സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ ഇലഞ്ഞിക്കൽ ട്രേസി മരിയ ജോൺ, പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ പാവന ഹരികൃഷ്ണൻ രാജേഷ് , എം കോം പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സ് നേടിയ പാവന വിഷ്ണുപ്രിയ രാജേഷ് എന്നിവരെയാണ് വാർഡ് കമ്മിറ്റി അനുമോദിച്ചത്.
കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് കമ്മിറ്റി അംഗം ഷാജു ലൂക്കോസ്,ബൂത്ത് പ്രസിഡന്റ് സി.കെ ബേബി, വാർഡ് പ്രസിഡന്റ് കെ.സി പൗലോസ്, പാലാൽ പീറ്റർ, എം.എ മത്തച്ചൻ,ദിലീപ് ടി എൻ,സേവി ജോസഫ്, ബിജി പയസ് എന്നിവർ പങ്കെടുത്തു.




















































