Connect with us

Hi, what are you looking for?

CHUTTUVATTOM

ഓക്‌സിജന്‍ സിലിണ്ടറിന് ആവശ്യമായ വൈദ്യുതി പോലും ലഭ്യമാക്കാന്‍ കഴിയാത്ത സര്‍ക്കാരായി കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ മാറി: മുന്‍ എംഎല്‍എ ആന്റണി ജോണ്‍

 

കോതമംഗലം: ഓക്‌സിജന്‍ സിലിണ്ടറിന് ആവശ്യമായ വൈദ്യുതി പോലും ലഭ്യമാക്കാന്‍ കഴിയാത്ത സര്‍ക്കാരായി കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍. നിരന്തരമായി വൈദ്യുതി മുടക്കി ജന ജീവിതം ദുസ്സഹമാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സിപി(ഐ)എം പിണ്ടിമന ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലാട്ടില്‍ നടന്ന പ്രതിഷേധ സമരം മെഴുകുതിരി തെളിച്ച് വെളിച്ചം പകര്‍ന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആന്റണി ജോണ്‍.

കഴിഞ്ഞ 10 വര്‍ഷക്കാലം ജനങ്ങള്‍ അറിയാതിരുന്ന ഒന്നാണ് വൈദ്യുതി പ്രതിസന്ധി. വൈദ്യുതി വാങ്ങുന്നതിന്റെ ഭാഗമായി ജൂണ്‍ – ജൂലൈ മാസത്തിലേക്ക് ആവശ്യമായ ക്രമീകരണം മെയ് മാസത്തില്‍ തന്നെ നടത്തേണ്ടതാണ്.എല്ലാ സന്ദര്‍ഭങ്ങളിലും കഴിഞ്ഞ 10 വര്‍ഷവും ശരിയായ രീതിയിലുള്ള നിലപാട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൈകാര്യം ചെയ്തതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരുന്നത്. എന്നാല്‍ ഈ ക്രമീകരണങ്ങള്‍ നടത്തേണ്ട സാഹചര്യത്തില്‍ തമ്മിലടിയും കോലാഹലവും കോലം കത്തിക്കലും ഒക്കെയായി നടക്കുകയായിരുന്നു ഇവര്‍.

ഇത്തവണ മഴ കുറയുമെന്ന് മെയ് മാസത്തില്‍ തന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നതാണ്. യുദ്ധകാല അടിസ്ഥാനത്തില്‍ ക്രമീകരണം നടത്തേണ്ട യുഡിഎഫ് സര്‍ക്കാര്‍ ആദ്യ നാളുകളില്‍ തന്നെ പരാജയപ്പെട്ടു എന്നുള്ളതാണ് കാണാന്‍ ആകുന്നത്. വൈദ്യുതി മന്ത്രി ബന്ധു നിയമനം നടത്തിയ വിവാദം ഉണ്ടാക്കി കുറെ ദിവസങ്ങള്‍ അങ്ങനെ പോയി. ഇക്കാര്യത്തില്‍ കൃത്യമായ പ്ലാനിങ്ങും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപ്പെട്ട രീതിയില്‍ വൈദ്യുതി പ്രതിസന്ധിയില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ച പത്തു കൊല്ലത്തില്‍ നിന്നും വ്യത്യസ്തമായി വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്കാണ്, കറന്റ് കട്ടിലേക്കാണ് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്. യാതൊരു പ്രതീക്ഷയും നല്‍കാന്‍ മന്ത്രിക്ക് സാധിക്കുന്നില്ല. മന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം എന്നാണ്.ജനങ്ങളോട് കൃത്യമായി ഉത്തരം പറയേണ്ട ബാധ്യതയുള്ള സര്‍ക്കാര്‍ ഉത്തര വാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന ശ്രമമാണ് നടത്തിയിട്ടുള്ളതെന്നും ആന്റണി ജോണ്‍ പറഞ്ഞു.

സിപിഐഎം ഏരിയ കമ്മിറ്റിയംഗം ബിജു പി നായര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.സി മാത്യു, എസ്.എം അലിയാര്‍ മാഷ് എന്നിവര്‍ പ്രസംഗിച്ചു. സമരത്തിന്റെ ഭാഗമായി പിണ്ടിമന ലോക്കല്‍ കമ്മിറ്റി പരിധിയിലെ കുടുംബങ്ങളിലും മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു .

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ സംഘടിപ്പിക്കുന്ന ആവിർഭവ് 2കെ26 ഇന്റർ സ്കൂൾ ഫെസ്റ്റിന് തുടക്കമായി. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ...

CHUTTUVATTOM

കോതമംഗലം: പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സി.ജെ. എൽദോസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എന്റെ നാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. എന്റെ നാട് ഹൈപവർ കമ്മിറ്റി അംഗം പ്രൊഫ. കെ.എം. കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മേഖലയിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനും വനാതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും വിവിധ പദ്ധതികൾക്ക് വേഗം കൂട്ടാനും തീരുമാനമായി. വനവുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളും വന്യജീവി പ്രതിരോധ സംവിധാനങ്ങളും ചർച്ച ചെയ്യുന്നതിനായി...

CHUTTUVATTOM

കോതമംഗലം: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി മുൻ അംഗം റ്റി.ഒ പരീതിന്റെ ഒന്നാം ചരമ വാർഷിക യോഗം നടത്തി കോതമംഗലം കറുകടം പരിശുദ്ധ പരുമല തിരുമേനി ചാപ്പൽ ഹാളിൽ...

CHUTTUVATTOM

പല്ലാരിമംഗലം: കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ആരംഭിക്കുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ പ്രതിഷേധം ശക്തം. അടിവാട് ടൗണിനു സമീപം പന്ത്രണ്ട് ഏക്കറോളം വരുന്ന റബ്ബര്‍ എസ്റ്റേറ്റില്‍ ആരംഭിക്കുവാന്‍ വേണ്ടി...

CHUTTUVATTOM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

CHUTTUVATTOM

തിരുവനന്തപുരം: തിരുവനന്തപുരം രാഹുല്‍ ഗാന്ധി ഫോറം നല്‍കുന്ന മികച്ച പത്രപ്രവര്‍ത്തകനുള്ള രാഹുല്‍ ഗാന്ധി സദ്ഭാവന മാധ്യമ അവാര്‍ഡ് മെട്രോ വാര്‍ത്ത ദിനപത്രം ലേഖകനും, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിള്‍...

CHUTTUVATTOM

കോതമംഗലം: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കില്‍ പരിശോധന നടത്തുകയും മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ട് അവരുടെ കസേരകളില്‍ ഇരുന്ന് പരിശോധന നടത്തുകയും ചെയ്ത പോലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്...

CHUTTUVATTOM

കോതമംഗലം: സ്‌കൂട്ടര്‍ വഴിയില്‍ തടഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച് കീഴ്‌പ്പെടുത്തി മധ്യവയസ്‌ക. കോതമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മോഷ്ടാക്കളായ യുവാക്കളെ പെപ്പര്‍ സ്‌പ്രേയിലൂടെ...

CHUTTUVATTOM

കോതമംഗലം: മഴ പെയ്താൽ കരകവിയുന തൃക്കാരിയൂർ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തോട്ടിലെ ചെളിയും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നടപ്പാക്കുന്ന പദ്ധതി  ജില്ലാ...

error: Content is protected !!