കോതമംഗലം: കോതമംഗലം താലൂക്കില്‍ വനാതിര്‍ത്ഥി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പട്ടയഭൂമിയില്‍ നില്ക്കുന്ന തേക്കുമരങ്ങള്‍ മുറിക്കാന്‍ നിലവില്‍ അനുമതി നല്‍കണമെന്ന് ആര്‍എസ്പി നിയോജകമണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ശല്യങ്ങളുടെ ശല്യം അനുഭവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണമെന്നും വന്യമൃഗങ്ങളുടെ ശല്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി എ.സി രാജശേഖരന് നേതൃ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഇ.പി കുഞ്ഞുമോന് അധ്യക്ഷത വഹിച്ചു. പി.കെ രാജമ്മ, പി.സി ജോസഫ്, സണ്ണി പുതുശ്ശേരി, ആന്റണി അഗസ്തി,ജോമി വാടാട്ടുപാറ, കെ. എ തങ്കപ്പന്, നാരായണന് നായര്‍, എം.എ റഷീദ്, വി.എം സുഗതന്,പി.ഡി എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു



















































