കോതമംഗലം: കെട്ടിട നിര്‍മാണ തൊഴിലാഴി യൂണിയന്‍ (സിഐടിയു) കോതമംഗലം ഏരിയ സമ്മേളനം നടത്തി. ടി.എം മീതിയന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് സി.കെ പരീത് ഉദ്ഘാടനം ചെയ്തു.സിഐടിയു ഏരിയ വൈസ് പ്രസിഡന്റ് എം.എസ് ശശി അധ്യക്ഷത വഹുച്ചു.
സിപിഎം ഏരിയ സെക്രട്ടറി കെ. എ ജോയി, സിഐടിയു കോതമംഗലം ഏരിയ സെക്രട്ടറി സി.പി.എസ് ബാലന്‍, എ.ബി ശിവന്‍, ജോഷി അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഏരിയ ഭാരവാഹികളായി ജോഷി അറയ്ക്കല്‍-പ്രസിഡന്റ്, എ.ബി ശിവന്‍-സെക്രട്ടറി, കെ.എന്‍ റെജി ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.



















































