കോതമംഗലം: നാഷണൽ എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മിറ്റി കാർഗിൽ വിജയ ദിനം ആഘോഷിച്ചു. പാക്കിസ്ഥൻ സൈന്യത്തെ കീഴടക്കി ഇൻന്ത്യൻ സൈന്യം കാർഗിലിൽ 1999 ജൂലൈ 26 ന് വിജയക്കൊടി പാറിച്ചതിൻ്റ വീരസ്‌മരണയാണ് ആഘോഷിച്ചത്. യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. കോതമംഗലം യൂണിറ്റ് പ്രസിഡൻ്റ് പി. എം നസീർ ദേശീയ പതാക ഉയർത്തി. വിമുക്ത ഭടൻമ്മാർ സല്യൂട്ട് നൽകി ദേശീയഗാനം ആലപിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ ജവാൻ എക്സ് സർവ്വീസ്മെൻ സഹകരണ സംഘം പ്രസിഡൻ്റ് സരിതാസ് നാരായണൻ നായർ കാർഗിൽ വിജയ ദിന സന്ദേശം നൽകി.യൂണിറ്റ് സെക്രട്ടറി പി. എം ജേക്കബ് , സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ഇ. റ്റി ചന്ദ്രസേനൻ , സൊസൈറ്റി സെക്രട്ടറി എം.എം മീരാൻ, യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി ജോസ് വർഗീസ്, അസിസ്റ്റൻ്റ് ട്രഷററാർ എ.കെ നൗഫൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മധുര പലഹാര വിതരണവും നടത്തി.



















































