Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് പ്രൈ​വ​റ്റ് ബ​സ് ഫെ​ഡ​റേ​ഷ​ൻ ധ​ർ​ണ നാ​ളെ

കോതമംഗലം: സ്വകാര്യ ബസ് മേഖലയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഫെഡറേഷന്‍ നാളെ കോതമംഗലത്ത് ധര്‍ണ നടത്തും. രാവിലെ 10ന് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശരണ്യ മനോജ് ഉദ്ഘാടനം ചെയ്യും.
പ്രിയദര്‍ശിനി പദ്ധതിമൂലം പ്രതിസന്ധിയിലായ ബസുകളെ കണ്ടെത്തി അവരെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രതിസന്ധിയിലായ സ്വകാര്യ ബസുകള്‍ സര്‍ക്കാരിന് കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കാന്‍ ബസ് ഉടമകള്‍ തയ്യാറാണ്. മൂന്നാറിനും എറണാകുളത്തേക്കും കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസുകള്‍ ഓടുന്നത് മൂലം പെരുമ്പാവൂര്‍ – അടിമാലി റൂട്ടുകളിലും സ്വകാര്യ ബസുകള്‍ പ്രതിസന്ധിയിലാണ്.

കുമളി-കട്ടപ്പന റൂട്ടില്‍ ഏകദേശം 40-ഓളം പ്രിയദര്‍ശിനി സര്‍വീസുകളുണ്ട്. തേക്കടിയിലേക്ക് ധാരാളം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും പ്രിയദര്‍ശിനിയാണ്. അതിനാല്‍ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ സംഘടിപ്പിക്കുന്ന ആവിർഭവ് 2കെ26 ഇന്റർ സ്കൂൾ ഫെസ്റ്റിന് തുടക്കമായി. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ...

CHUTTUVATTOM

കോതമംഗലം: പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സി.ജെ. എൽദോസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എന്റെ നാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. എന്റെ നാട് ഹൈപവർ കമ്മിറ്റി അംഗം പ്രൊഫ. കെ.എം. കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മേഖലയിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനും വനാതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും വിവിധ പദ്ധതികൾക്ക് വേഗം കൂട്ടാനും തീരുമാനമായി. വനവുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളും വന്യജീവി പ്രതിരോധ സംവിധാനങ്ങളും ചർച്ച ചെയ്യുന്നതിനായി...

CHUTTUVATTOM

കോതമംഗലം: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി മുൻ അംഗം റ്റി.ഒ പരീതിന്റെ ഒന്നാം ചരമ വാർഷിക യോഗം നടത്തി കോതമംഗലം കറുകടം പരിശുദ്ധ പരുമല തിരുമേനി ചാപ്പൽ ഹാളിൽ...

CHUTTUVATTOM

പല്ലാരിമംഗലം: കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ആരംഭിക്കുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ പ്രതിഷേധം ശക്തം. അടിവാട് ടൗണിനു സമീപം പന്ത്രണ്ട് ഏക്കറോളം വരുന്ന റബ്ബര്‍ എസ്റ്റേറ്റില്‍ ആരംഭിക്കുവാന്‍ വേണ്ടി...

CHUTTUVATTOM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

CHUTTUVATTOM

തിരുവനന്തപുരം: തിരുവനന്തപുരം രാഹുല്‍ ഗാന്ധി ഫോറം നല്‍കുന്ന മികച്ച പത്രപ്രവര്‍ത്തകനുള്ള രാഹുല്‍ ഗാന്ധി സദ്ഭാവന മാധ്യമ അവാര്‍ഡ് മെട്രോ വാര്‍ത്ത ദിനപത്രം ലേഖകനും, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിള്‍...

CHUTTUVATTOM

കോതമംഗലം: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കില്‍ പരിശോധന നടത്തുകയും മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ട് അവരുടെ കസേരകളില്‍ ഇരുന്ന് പരിശോധന നടത്തുകയും ചെയ്ത പോലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്...

CHUTTUVATTOM

കോതമംഗലം: സ്‌കൂട്ടര്‍ വഴിയില്‍ തടഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച് കീഴ്‌പ്പെടുത്തി മധ്യവയസ്‌ക. കോതമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മോഷ്ടാക്കളായ യുവാക്കളെ പെപ്പര്‍ സ്‌പ്രേയിലൂടെ...

CHUTTUVATTOM

കോതമംഗലം: മഴ പെയ്താൽ കരകവിയുന തൃക്കാരിയൂർ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തോട്ടിലെ ചെളിയും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നടപ്പാക്കുന്ന പദ്ധതി  ജില്ലാ...

error: Content is protected !!