കോതമംഗലം: മുയൽ കൂട്ടിൽ കയറിയ പെരുപാമ്പിനെ വീട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറി. കൊള്ളിക്കാട് കൊളാട്ടുകുടി ജോർജിൻ്റെ മുയൽക്കൂട്ടിലാണ് പെരുപാമ്പ് കയറിയത്.
രാത്രി മുയലിൻ്റെ കരച്ചിൽ കേട്ട് ശ്രദ്ധിച്ച വീട്ടുകാർ പെരുപാമ്പിനെ കൂട്ടിനകത്ത് കയർ കൊണ്ട് ബന്ധിക്കുകയായിരുന്നു. ഇന്നലെ പകൽ വനപാലകരെത്തി പാമ്പിനെ ചാക്കിലാക്കി കൊണ്ടുപോയി വനത്തിൽ തുറന്ന് വിടുകയായിരുന്നു.


















































