കോതമംഗലം: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകം സംഘടനയുടെ ഒന്‍പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലേയ്ക്ക് വിവിധ ഉപകരണങ്ങള്‍ സംഭവാന ചെയ്തു.ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
രണ്ട് ലക്ഷം രൂപയോളം വില വരുന്ന കട്ടിലുകള്‍, ബെഡ്‌സൈഡ് ലോക്കറുകള്‍ ഉള്‍പ്പടെയുള്ള വിവിധ ഉപകരണങ്ങളാണ് സംഭവാന ചെയ്തത്.കെഎസ്എംഎ എറണാകുളം ജില്ലാ പ്രസിഡന്റ് മുഹമ്മദാലി, സെക്രട്ടറി റഷീദ് കാലടി എന്നിവര്‍ ഉപകരണങ്ങള്‍ സമര്‍പ്പിച്ചു. നഗരസഭ ചെയര്‍പേഴസണ്‍ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ജിജോ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനൂപ് ജോര്‍ജ്ജ്, വാര്‍ഡ് കൗണ്‍സിലര്‍ മിനി മാത്യു, സൂപ്രണ്ട് ഡോ. സാം പോള്‍, കെഎസ്എംഎ ഭാരവാഹികളായ ഷബീര്‍ പെരുമ്പാവൂര്‍, സിദ്ധീഖ് മൂവാറ്റുപുഴ, മുഹമ്മദാലി കൊച്ചി തുടങ്ങിയവര്‍ പ്രസംഗിച്ചു.


















































