മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് വടയാര്‍ മാലിത്തറ സുമിത്ത് എം ഡേവിഡ് ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍ നിന്നും പിറവം ഭാഗത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് സ്വദേശികളുടെ ലോറിയും എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.
ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുടെ അടിയിലേക്ക് തെന്നിമാറിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുമിത്ത് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. മൂവാറ്റുപുഴ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സുമിത്തിന്റെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.





















































