കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗമായ സി. സിറില്‍ പനിച്ചേപ്പിള്ളില് എസ്എച്ച് (84) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. പരേത മൈലാക്കൊമ്പ്, മുതലക്കോടം, കോതമംഗലം, വഴിത്തല, നാകപ്പുഴ എന്നിവിടങ്ങളില്‍ അംഗമായും പൂയംകുട്ടി, ഈട്ടിത്തോപ്പ് എന്നിവിടങ്ങളില്‍ അധ്യാപികയായും ചെമ്മണ്ണാര്‍, നെടിയകാട്, മഞ്ഞപ്പാറ,നീണ്ടപാറ, ഓടനാവട്ടം, തൊടുപുഴ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപികയായും പ്രതീക്ഷാ ഭവന്, മേഴ്സി ഹോം എന്നിവിടങ്ങളില്‍ പ്രോക്യൂറേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരേത കരിങ്കുന്നം പനിച്ചേപ്പിള്ളില് പരേതരായ സേവ്യര്‍- ബ്രിജീത്ത ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതരായ അബ്രഹം പനിച്ചേപ്പിള്ളില് (വടക്കഞ്ചേരി), മറിയക്കുട്ടി പാലയ്ക്കല്‍ (കൊണ്ടാട്), ചാണ്ടി പനിച്ചേപ്പിള്ളില് (കരിങ്കുന്നം), ചിന്നമ്മ മാളിയേക്കല്‍ (ചിറ്റാരിക്കാല്‍), ഏലിക്കുട്ടി കുടക്കച്ചിറ (നിലമ്പൂര്‍), ജോസഫ് പനിച്ചേപ്പിള്ളില് (കരിങ്കുന്നം).





















































