Connect with us

Hi, what are you looking for?

NEWS

വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതി: വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ കണ്ട് വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയത്.

പ്രായമായ അമ്മയക്കും ഭർത്താവിനും മക്കൾക്കൊപ്പമാണ് പണി പൂർത്തിയാകാത്ത വീട്ടിൽ സ്വപ്നകൃഷ്ണൻ്റെ താമസം. കഴിഞ്ഞ ദിവസം രാത്രി ശുചിമുറിയിലേക്ക് പോകാൻ പുറത്തിറങ്ങിയപ്പോഴാണ് തൊട്ടുമുന്നിൽ കടുവയെ കണ്ടതെന്ന് സ്വപ്ന പറഞ്ഞു.

ലൈറ്റ് അടിച്ചു നോക്കി ഉറപ്പ് വരുത്തിയതായും വീട്ടമ്മ വ്യക്തമാക്കി. ഉടൻ ഭയന്ന് വീടിനകത്തേക്ക് ഓടി കയറുകയായിരുന്നു. വീട് നിർമ്മാണം നടന്നുകൊണ്ടിരുന്നപ്പോൾ മുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡിലായിരുന്നു കുടുംബം താമസം. കാട്ടാനയുടെ ശല്യം കാരണം വാതിലുകൾ പോലും പിടിപ്പിക്കുംമുമ്പേ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് കുടുംബം താമസം മാറുകയായിരുന്നു.വീട്ടുമുറ്റത്ത് കടുവയുടെ തെന്ന് സംശയിക്കുന്ന കാൽപാടുകളും കണ്ട വീട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതർ സ്വപ്‌നയുടെ വീട്ടുമുറ്റത്തും പരിസരങ്ങളിലുമായി മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. സ്ഥിരമായി കാട്ടാനശല്യം ഉണ്ടാകാറുണ്ടെന്ന് ഉന്നതിയിൽ താമസിക്കുന്നവർ പറയുന്നു. കാട്ടാന ശല്യത്തിന്പുറമെ കടുവയെ കൂടി കണ്ടതോടെ നാട്ടുകാർ പുറത്തിറങ്ങാൻ പോലും ഭയമായിരിക്കുകയാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ – നേര്യമംഗലം റോഡില്‍ പെരിയാര്‍ നീന്തി കടന്ന് ഇക്കരെ എത്തുന്ന കാട്ടാന കൂട്ടങ്ങളെ തുരത്താന്‍ വനപാലക സംഘം എത്തി. തട്ടേക്കാട് പക്ഷി സങ്കേതം വനമേഖലയില്‍ നിന്നും നേര്യമംഗലം വനമേഖലയില്‍ നിന്നും...

CHUTTUVATTOM

കീരംപാറ: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം കൂടിയ സർവ്വകക്ഷി യോഗ തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റേയും, വൈസ് പ്രസിഡന്റിൻ്റേയും നേതൃത്വത്തിൽ ഡിഎഫ്ഒ  സൂരജ് ബെൻ ഐഎഫ്എസുമായി കൂടിക്കാഴ്ച നടത്തി. വനമേഖലയിലെ മരം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളില്‍ ജനവാസമേഖലയിലും സ്‌കൂള്‍ പരിസരങ്ങളിലും ഇറങ്ങി ജനങ്ങളില്‍ ഭീതി പരത്തിയ കാട്ടാന ചെരിഞ്ഞത് ‘സെപ്റ്റിസീമിയ’ എന്ന അണുബാധ മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജൂണ്‍ 5 മുതല്‍ പ്രദേശത്ത് ആശങ്ക...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

തിരുവനന്തപുരം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായി ഷിബു തെക്കുംപുറം...

NEWS

കോതമംഗലം: പിണവൂര്‍കുടി ഉന്നതിയില്‍ ആദിവാസി യുവതി വീട്ടുമുറ്റത്ത് കടുവയെ കണ്ടതായി അഭ്യൂഹം. ആര്‍.ആര്‍.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിണവൂര്‍കുടി മുക്ക് ഭാഗത്ത് താമസിക്കുന്ന സ്വപ്‌ന കൃഷ്ണന്‍ ആണ് കടുവയെ കണ്ടതായി പറയുന്നത്....

CHUTTUVATTOM

കോതമംഗലം: സ്‌കൂള്‍ ഗ്രൗണ്ടിലെ വലയില്‍ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പിണ്ടിമന ടി.വി. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പാമ്പിനെ കണ്ടത്. ഞായറാഴ്ച വൈകിട്ട് ഗ്രൗണ്ടില്‍ കളിക്കാനെത്തിയവരാണ് വിവരം സ്‌കൂള്‍ അധികൃതരെ...

NEWS

കോതമംഗലം: കാട്ടാനശല്യം രൂക്ഷമായ കീരംപാറ, കവളങ്ങാട് പഞ്ചായത്ത് അതിര്‍ത്തിപ്രദേശത്ത് ജനകീയ കൂട്ടായ്മയില്‍ സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് നിര്‍മിച്ച് മാതൃകയായി നാട്ടുകാര്‍. ഫെന്‍സിംഗ് സ്ഥാപിച്ച് മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിനും കൃഷികള്‍ക്കും സംരക്ഷണമൊരുക്കണമെന്ന ആവശ്യം...

ACCIDENT

കോതമംഗലം: വനത്തില്‍ ബീറ്റിന് (പെട്രോളിങ്ങിന് ) പോയ 2 വനിതാ ബിഎഫ്ഒ അടക്കം എട്ടംഗ വനപാലക സംഘം ഒരു രാത്രി വനത്തില്‍ കുടുങ്ങി. നേര്യമംഗലം ഫോറസ്റ്റ് റേയ്ഞ്ച് പരിധിയിലെ നീണ്ടപാറക്ക് സമീപം നഗരംപാറ...

CRIME

കോതമംഗലം: കുട്ടമ്പുഴ വെള്ളാരംകുത്തിൽ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സ്ഥല ഉടമ കുട്ടമ്പുഴ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയില്‍ ശശിയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിൽ പൊട്ടനാനിയില്‍...

CHUTTUVATTOM

കോതമംഗലം – കുട്ടമ്പുഴയിൽ കുട്ടിക്കൊമ്പനെ പുഴയിൽ ഒഴുക്കിൽപ്പെട്ട് ചരിഞ്ഞ നിലയിൽ കണ്ടെത്തി. പൂയംകുട്ടി പുഴയിൽ കുറ്റിയാംചാൽ, പ്ലാവിൻചുവട് ഭാഗത്ത് പുഴയുടെ മധ്യഭാഗത്തുള്ള തുരുത്തിൽ ഒഴുകിയെത്തി തങ്ങിനിൽക്കുന്ന നിലയിലാണ് കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉണ്ടായ...

error: Content is protected !!