Connect with us

Hi, what are you looking for?

CHUTTUVATTOM

കീരംപാറയിൽ കാട്ടാന പ്രതിരോധ നടപടികൾ ശക്തമാക്കുന്നു: ഡി.എഫ്.ഒയുമായി ജനപ്രതിനിധികൾ ചർച്ച നടത്തി

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കീരംപാറ: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം കൂടിയ സർവ്വകക്ഷി യോഗ തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റേയും, വൈസ് പ്രസിഡന്റിൻ്റേയും നേതൃത്വത്തിൽ ഡിഎഫ്ഒ  സൂരജ് ബെൻ ഐഎഫ്എസുമായി കൂടിക്കാഴ്ച നടത്തി. വനമേഖലയിലെ മരം മുറിച്ചു മാറ്റുന്നതിന് അഴിച്ച സോളാർ ഫെൻസിംഗ് ഒരാഴ്ച്ചയക്കുള്ളിൽ പൂർത്തീകരിക്കുമെന്നും, ആയതിന് ആവശ്യമായ എനർജയിസറുകൾ സ്ഥാപിക്കുമെന്നും ഡിഎഫ്ഒ ഉറപ്പ് നൽകി.

കൂടാതെ ഉൾവഴികളിൽ വഴി വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി, വാട്ടർ സ്‌ക്വാഡ് , വളരെ പ്രശ്നക്കാരനായ ആനയെ വേണ്ടി വന്നാൽ പിടിച്ച് മാറ്റുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. ഈ വരുന്ന ഞായറാഴ്ച നാട്ടിൽ ഇറങ്ങിയ ആനകളെ പുഴ കടത്തി വിടുന്നതിനായി നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ഡിഎഫ്ഒ ആഹ്വാനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് റീന ജോഷി, വൈസ് പ്രസിഡൻ്റ് ബിനോയ് സി പുല്ലൻ, പഞ്ചായത്ത് മെമ്പർ അയ്യപ്പൻ എം സി , കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രാജു എബ്രഹാം, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോജി സ്കറിയ, ആർഎസ്പി മണ്ഡലം പ്രസിഡൻ്റ് പി. ഡി എൽദോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോസഫ് രഞ്ജിത്, വിഎസ്എസ് പ്രസിഡൻ്റ് ഏലിയാസ് പോൾ, റേഞ്ച് ഓഫീസർ സഞ്ജീവ് കുമാർ എന്നിവർ പങ്കെടുത്തു.

You May Also Like

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

CHUTTUVATTOM

കോതമംഗലം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) കീരംപാറ മണ്ഡലം വാര്‍ഷികം നടത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ കീരംപാറ മണ്ഡലം പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമനയിൽ ജനവാസ മേഖലയിൽ കൃഷിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.വേട്ടാമ്പാറയിൽ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ ആണ് വെടിവച്ചുകൊന്നത്. മൂലയില്‍ ജോസ് ആയിരുന്നു ഷൂട്ടര്‍.പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലെ അംഗമാണ്. പഞ്ചായത്തിലെ പല വാര്‍ഡുകളിലും...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ പലവന്‍പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട് കയറി വാനരക്കൂട്ടത്തിൻ്റെ ആക്രമണം.പലവന്‍പടി കൊപ്പാറത്തെക്കേതില്‍ ശ്രീകുമാറിന്‍റെ വീട്ടിലാണ് ഒരുകൂട്ടം കുരങ്ങൻമാർ വീട് കയറി ആക്രമിച്ചത്. പത്തിലേറെ കുരങ്ങുകളാണ് ഒരേസമയം തിമിര്‍ത്താടിയത്. അകത്തും പുറത്തും അവ...

CHUTTUVATTOM

കീരംപാറ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കീരംപാറ യൂണിറ്റ് വ്യാപാരിദിനം ആഘോഷിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ ജിജി എളൂരിന്റെഅധ്യക്ഷത വഹിച്ച് പതാക ഉയർത്തി. സെക്രട്ടറി ജോർജ് കുര്യൻ,ട്രഷറർ ബേസിൽ തൊണ്ടുങ്കൽ,വൈസ് പ്രസിഡന്റ്‌ ബിനു വാഴത്തോട്ടം,വനിതാ...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ – നേര്യമംഗലം റോഡില്‍ പെരിയാര്‍ നീന്തി കടന്ന് ഇക്കരെ എത്തുന്ന കാട്ടാന കൂട്ടങ്ങളെ തുരത്താന്‍ വനപാലക സംഘം എത്തി. തട്ടേക്കാട് പക്ഷി സങ്കേതം വനമേഖലയില്‍ നിന്നും നേര്യമംഗലം വനമേഖലയില്‍ നിന്നും...

CHUTTUVATTOM

കോതമംഗലം:കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കവലയിലും പരിസരപ്രദേശങ്ങളിലും തെരുനായ്ക്കളുടെ വിളയാട്ടം. പുന്നേക്കാട്- തട്ടേക്കാട് റോഡിൽ കാട്ടാനകളെക്കൊണ്ട് ജനം പൊറുതി മട്ടിയിരിക്കുമ്പോഴാണ്. കവലയിൽ തെരുവ്നായ് ശല്യം രൂക്ഷമായിരിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകളുൾ വന്നു...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

CHUTTUVATTOM

കോതമംഗലം: കീരംപാറയില്‍ വെള്ളിയാഴ്ച രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടിന്റെ മേല്‍ക്കൂര തകര്‍ത്തു. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട്, കൂരികുളം സ്വദേശി കുമാരന്റെ വീടിന്റെ മേല്‍ക്കൂരയാണ് ആന തകര്‍ത്തത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ വീടിന്റെ...

NEWS

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളില്‍ ജനവാസമേഖലയിലും സ്‌കൂള്‍ പരിസരങ്ങളിലും ഇറങ്ങി ജനങ്ങളില്‍ ഭീതി പരത്തിയ കാട്ടാന ചെരിഞ്ഞത് ‘സെപ്റ്റിസീമിയ’ എന്ന അണുബാധ മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജൂണ്‍ 5 മുതല്‍ പ്രദേശത്ത് ആശങ്ക...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ...

error: Content is protected !!