Connect with us

Hi, what are you looking for?

NEWS

തട്ടേക്കാട് പക്ഷി സങ്കേതം: ജനവാസ മേഖലകള്‍ ഒഴിവാക്കാന്‍ നടപടി വേഗത്തിലാക്കും; ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായി ഷിബു തെക്കുംപുറം എംഎല്‍എ. തട്ടേക്കാട് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന ആക്ഷന്‍ പ്ലാനില്‍ പ്രദേശവാസികളുടെ ജീവിതവും ഉപജീവന മാര്‍ഗങ്ങളും സ്വത്തവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്ന് യോഗത്തില്‍ മന്ത്രി ഉറപ്പുനല്‍കിയതായി എംഎല്‍എ പറഞ്ഞു. ജനവാസ മേഖലകളെ മുഴുവനായി ഒഴിവാക്കിയും പ്രദേശവാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് തയ്യാറാക്കുന്ന കര്‍മ്മപദ്ധതിയില്‍ പ്രദേശവാസികളുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇതിനായി ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി പ്രദേശത്തെ ജനങ്ങളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും അവരുടെ നിര്‍ദേശങ്ങളും പരാതികളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യും. യോഗത്തില്‍ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന ആശങ്കകളും വികസന-ജീവിതസൗകര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഷിബു തെക്കുംപുറം എംഎല്‍എ വിശദമായി അവതരിപ്പിച്ചു. ജനങ്ങളുടെ സൈ്വരജീവിതത്തിന് യാതൊരു തടസവും ഉണ്ടാകരുതെന്നും സംരക്ഷണ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുമെന്നും, പ്രദേശവാസികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുന്ന തരത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി. കൃഷ്ണന്‍ ഐ.എഫ്.എസ്, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു ബിബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കാന്തി വെള്ളക്കയ്യന്‍, ശ്രീജിത്ത് ശിവന്‍ എന്നിവരും പങ്കെടുത്തു.

 

You May Also Like

ACCIDENT

കോതമംഗലം:വടാട്ടുപാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. കുട്ടമ്പുഴ ഉരുളൻതണ്ണി സ്വദേശികളായ പുത്തൻപുരയ്ക്കൽ ജോസ് വർഗീസ് (65) ഭാര്യ സൂസൻ (സൂസി-60) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ ഭൂതത്താൻകെട്ട്- വടാട്ടുപാറ...

NEWS

കോതമംഗലം: പ്രകൃതിഭംഗിയും വനമേഖലയും ആദിവാസി ജീവിതവും സാഹസിക വിനോദസഞ്ചാര സാധ്യതകളും സമന്വയിക്കുന്ന മാമലക്കണ്ടത്തെ കോതമംഗലത്തിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാതല ഉദ്ഘാടനം മാമലക്കണ്ടത്ത്...

CHUTTUVATTOM

കോതമംഗലം: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വഴിയുള്ള ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തുവാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോതമംഗലം നിയോജകമണ്ഡലം യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്‌സ് വിഭാഗം ഹരിതകർമ്മ സേനാംഗങ്ങൾക്കായി ധനകാര്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.യൂസർ ഫീ ടു ഫ്യൂച്ചർ ഫീ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി പായിപ്ര പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഷിബു തെക്കുംപുറം എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിർമാണം വൈകുന്നതിൽ എംഎൽഎ ആശങ്ക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഗവ. യു.പി.സ്കൂളിൽ 2026-27 അധ്യയന വർഷത്തെ എൽപിഎസ്റ്റി താല്കാലിക ഒഴിവിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നതിനു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള അപേക്ഷകർ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും...

CHUTTUVATTOM

കോതമംഗലം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എൽ.) ൻ്റെ നേതൃത്വത്തിൽ അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് ആവിശ്യപ്പെട്ട്അ ഭിഭാഷകരുടെ ഒപ്പുശേഖരണം നടത്തി. ഐഎഎൽ സംസ്ഥാന കമ്മറ്റി അംഗം അഡ്വ.കെ.എസ്ജ്യോതികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. അഭിഭാഷകർ...

NEWS

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ലൈബ്രറി ആൻ്റ് സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ കോഴിപ്പിള്ളി മാർ മാത്യൂസ് ബോയ്സ് ടൗൺ പ്രൈവറ്റ് ഐടിഐയിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും പ്രമുഖ വ്യക്തികൾക്ക് ആദരവും നൽകി....

CHUTTUVATTOM

കോതമംഗലം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഒരു ഹൃദയമിടിപ്പും നഷ്ടപ്പെടുത്തരുത് എന്ന സന്ദേശവുമായി നടന്ന ചടങ്ങ് സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ.ഡോ....

CHUTTUVATTOM

കോതമംഗലം: സംഗീതാഭിരുചിയുള്ള കുട്ടികൾക്ക്‌ ശാസ്ത്രീയ സംഗീത പരിശീലനം നൽകുന്നതിന് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ തുടക്കമായി. സംഗീതാധ്യാപിക സരിത കെ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വേദിയിൽ വിദ്യാർത്ഥിനി...

NEWS

കോതമംഗലം: പാലമറ്റം കാഞ്ഞിരക്കാട്ട് കെ.വി ജോര്‍ജ് (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിയാമ്മ വേങ്ങൂര്‍ നാരിയേലില്‍ കുടുംബാഗം. മക്കള്‍ : ബേസില്‍, ബെറ്റ്‌സി. മരുമക്കള്‍:ലിയോ വട്ടപ്പറമ്പില്‍ ഉപ്പുകണ്ടം,ജോം പോള്‍ വെട്ടിക്കാമറ്റത്തില്‍ മൂവാറ്റുപുഴ....

CHUTTUVATTOM

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...

error: Content is protected !!