കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ് അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സത്താർ വട്ടക്കൂടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സനീറ നസീർ, സിഡിഎസ്ചെയർപെഴ്ണൻ രഹന നറുദീൻ, കെ.ജി ഷാജി, രാഹുൽ തങ്കപ്പൻ, ശോഭ രാധാകൃഷൺ, അസീസ് മാമോളം, അജീബ് ഇരമല്ലൂർ, സജന ഷംസുദീൻ ,അജീന സുബൈർ എന്നിവർ പ്രസംഗിച്ചു.
























































