കോതമംഗലം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എൻ. സി . സി, എൻ. എസ്.എസ്, ഇന്ത്യൻ നോളഡ്ജ് സിസ്റ്റം സെന്ററായ പ്രജ്ഞ എന്നിവയുടെ നേതൃത്വത്തിൽ യോഗ അവബോധ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. എം.എ കോളേജ് പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ അർച്ചന ഷാജി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
“ആരോഗ്യകരമായ വാർധക്യത്തിന് യോഗ” എന്ന പ്രമേയം ആസ്പദമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യപൂര്‍ണമായ വാർധക്യത്തിന് യോഗയെ ശീലമാക്കേണ്ടതിൻ്റെ പ്രാധാന്യത്തെ ക്കുറിച്ചും ശാരീരികോന്മേഷവും മാനസിക കരുത്തും വൈകാരിക സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്നതിൽ യോഗയുടെ സംഭാവനകളെക്കുറിച്ചും പരിപാടിയിൽ വിശദമാക്കി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പ്രത്യേക യോഗാസന പരിശീലനവും ഇതോടൊപ്പം നടന്നു.
ധാരാളം വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും യോഗ പരിശീലനത്തിൽ സജീവമായി പങ്കെടുത്തു.എൻ . സി.സി. ഓഫീസർ ഡോ.രമ്യ കെ, എൻ.എസ്.എസ്.പ്രോഗാം കോർഡിനേറ്റർമാരായ ഡോ.ഫേബ കുര്യൻ, ഡോ.മാജിദ് എൻ . വി, പ്രജ്ഞ കോർഡിനേറ്റർമാരായ ഡോ.സിബി എം, എം, ഡോ.അശ്വതി ബാലചന്ദ്രൻ, ഡോ.ജാനി ചുങ്കത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






















































