കോതമംഗലം: ജില്ലാ പഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നെല്ലിക്കുഴി ഗവ. ഹൈസ്ക്കൂൾ ഗ്രൗണ്ട് നവീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂ കൊട്ടാരം, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, പഞ്ചായത്ത് അംഗങ്ങളായ ഫൗസിയ ഷിയാസ്, അജീബ് ഇരമല്ലൂർ, ഷാന്റി റെജി, സത്താർ വട്ടക്കുടി, സൽജാ ജോസ്, സി.കെ. സത്യൻ, രാഹുൽ തങ്കപ്പൻ, അധീന ജബ്ബാർ, അസീസ് മാമോളം, അജീന സുബൈർ, സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു.





















































