കോതമംഗലം:മൂവാറ്റുപുഴയിൽ 11ന് നടത്തുന്ന കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം.ജോർജിൻ്റെ അൻപതാം ചരമ വാർഷികത്തിൽ കോതമംഗലത്ത് നിന്നും 500 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കേരള കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം നേതൃസംഗമത്തിൽ തീരുമാനമായി.യോഗം സംസ്ഥാന ഹൈപവർ കമ്മറ്റി അംഗവും നിയോജക മണ്ഡലം പ്രസിഡൻ്റുമായ എ. ടി.പൗലോസ് ഉദ്ഘാടനം ചെയ്തു.
1964 – ൽ പി. ടി.ചാക്കോയുടെ നിര്യാണത്തെ തുടർന്ന് ഉണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാൽ കെ.എം.ജോർജിൻ്റെ നേതൃത്വത്തിലുള്ള 15 എംഎൽഎ മാർ ചേർന്ന് രൂപീകരിച്ച കേരള കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ സ്ഥാപക ചെയർമാൻ എന്ന നിലയിൽ ഓരോ പ്രവർത്തകൻറെയും മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വ മാണ് കെ.എം.ജോർജിൻ്റേതെന്ന് യോഗം വിലയിരുത്തി
ഡിസംബർ 11ന് കെ. എം ജോർജിൻ്റെ 50-ാം ചരമ വാർഷികമാണ്. രാവിലെ 9 ന് മൂവാറ്റുപുഴ ഹോളി മാഗി പള്ളി സെമിത്തേരിയിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷയിലും,തുടർന്ന് 10ന് മേള ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിലും കോതമംഗലം നിയോജക മണ്ഡലത്തിലെ മണ്ഡലങ്ങളിൽ നിന്നും പ്രവർത്തകർ പങ്കെടുക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി ജോമി തെക്കേക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിനാരായ റോയി സ്കറിയ, എൻ.സി.ചെറിയാൻ, നേതാക്കളായ ജോർജ് അമ്പാട്ട്, ബിജു വെട്ടിക്കുഴ,ആൻ്റണി ഒലിയപുറം, കെ. എം.ആൻ്റണി, കെ. എം.എൽദോസ്, സാബു ജോസ്,സജി തെക്കേക്കര,ജയിംസ് കോറമ്പേൽ, ജോണി പുളിന്തടം, ബിനോയി ജോസഫ്,ലിസി പോൾ , അഡ്വ.ജോസഫ് കിരൺ,
എ.വി.ജോണി, ജോസ് കൈതക്കൽ,ജോസി പോൾ, എ. എൻ.സുരേന്ദ്രൻ,ജോബി കാരാഞ്ചേരി, ജോസ് കാക്കനാട്ട്,ജോസ് തുടുമ്മേൽ ,ടീന മാത്യു,ഷിജി ചന്ദ്രൻ, പൈലി വടാട്ടുപാറ, പി.വി.വർഗീസ്, വി.ജെ.മത്തായിക്കുഞ്ഞ്,ഷാജി പല്ലാരിമംഗലം എന്നിവർ പ്രസംഗിച്ചു.




















































