Connect with us

Hi, what are you looking for?

CHUTTUVATTOM

മു​ങ്ങി​ത്താ​ഴ്ന്ന ര​ണ്ട് വ​യ​സു​കാ​ര​നെ ര​ക്ഷി​ച്ച സ​ഹ​റാ ഫാ​ത്തി​മ​യ്ക്ക് ആ​ദ​രം

കോതമംഗലം: വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ട് വയസുകാരന് രക്ഷകയായ 10 വയസുകാരി സഹറാ ഫാത്തിമയ്ക്ക് അഗ്‌നിരക്ഷാസേനയുടെ ആദരവ്. കഴിഞ്ഞ ഒന്നിന് നെല്ലിക്കുഴി സദ്ദാം നഗര്‍ കാപ്പുചിറയ്ക്ക് സമീപം കുളിക്കടവിലായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം കാപ്പുചിറയ്ക്ക് സമീപത്തുള്ള ബന്ധുവീട്ടില്‍ വിരുന്നെത്തിയതായിരുന്നു രണ്ടു വയസുള്ള മുഹമ്മദ് റൈസാന്‍.

മാതാപിതാക്കള്‍ അറിയാതെ കുളിക്കടവിലെ സ്റ്റെപ്പിലൂടെ ഇറങ്ങിയ കുട്ടി വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഈ സമയം സൈക്കിള്‍ ചവിട്ടി അതുവഴി കടന്നുപോകുകയായിരുന്ന സഹ്‌റ ഫാത്തിമ അപകടം കാണുകയും ഉടന്‍തന്നെ വെള്ളത്തില്‍ ഇറങ്ങി പിഞ്ചുകുഞ്ഞിന്റെ ഉടുപ്പില്‍ പിടിച്ച് കരയ്ക്ക് കയറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

നെല്ലിക്കുഴി കാപ്പുചിറ കാപ്പുചാലി വീട്ടില്‍ നൗഫല്‍- സബീന ദമ്പതികളുടെ മകളാണ് സഹറാ ഫാത്തിമ.സംഭവം ദീപക റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോതമംഗലം അഗ്‌നിരക്ഷാനിലയത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് അജ്മല്‍ഷാ സഹറാ ഫത്തിമയെ പൊന്നാടയണിയിച്ചും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സതീഷ് ജോസ് മൊമന്റോ നല്‍കിയും ആദരിച്ചു. കോതമംഗലം നിലയത്തിലെ സേനാഅംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളായ വെള്ളാരംകുത്ത്, കത്തിപ്പാറ, ഉറിയംപെട്ടി, തേക്കല്ല്, വെട്ടിക്കല്ല്, മഞ്ചപ്പാറ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാട്ടുമരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഊരുകളിലേക്കുള്ള റോഡിലേക്കാണ് നൂറ്റമ്പത് ഇഞ്ചോളം...

ACCIDENT

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വാര്‍ഡ് 9 ചെമ്പന്‍കുഴിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്തെ ടയറുകള്‍ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കുമളിയില്‍ നിന്നും 100 ഓളം യാത്രക്കാരുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് പഞ്ചായത്ത് വാർഡ്-9 ശാസ്താ നഗറിൽ നിന്നും ബുധനാഴ്ച്ച രാത്രി 2 മണി മുതൽ കാണാതായ പാലമറ്റം , കുന്നത്ത് സദാശിവൻ(70) എന്നയാളെ നേര്യമംഗലം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ...

CHUTTUVATTOM

കോതമംഗലം: വീണ്ടും കേരളാ ഫയർ ഫോഴ്സ് താരമായി. കാലുകൾ തളർന്നിട്ടും കൈക്കരുത്തിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന കീരംപാറ സ്വദേശി തോമസിൻ്റെ വെള്ളത്തിനടിയിൽ കുടുങ്ങിപ്പോയ വല കോതമംഗലം ഫയർഫോഴ്സ് വീണ്ടെടുത്ത് നൽകി. ഒരു...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

NEWS

കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം...

error: Content is protected !!