Connect with us

Hi, what are you looking for?

CRIME

പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍ മോഷണം;വെള്ളിയങ്കി കവര്‍ന്നു

പോത്താനിക്കാട്: പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വെള്ളിയങ്കി കവര്‍ന്നു. വ്യാഴാഴ്ച രാത്രി 8.30 നും വെള്ളിയാഴച പുലര്‍ച്ചെ 5.30 നും ഇടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസിന് മുന്നില്‍ ബക്കറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് തിടപ്പള്ളിയുടെ താഴ് തുറന്നാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളില്‍ കടന്നത്.

ശ്രീകോവിലിന്റെ താഴ് കേടായതിനാല്‍ ഒന്നര മാസമായി പൂട്ടാറില്ലായിരുന്നു.ക്ഷേത്രത്തിലെ വൈഫൈ മോഡവും ഡിവിആറും മോഷണംപോയിട്ടുണ്ട്. പോത്താനിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

You May Also Like

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CRIME

പോത്താനിക്കാട്: വില്പനക്കായി എത്തിച്ച ഒന്നേകാല്‍കിലോയോളം കഞ്ചാവുമായി ആസാം സ്വദേശി പോലീസ് പിടിയില്‍. പല്ലാരിമംഗലം മടിയൂരില്‍ വില്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി മെറാദുല്‍ ഇസ്ലാമിനെയാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്. പല്ലാരിമംഗലം ഈട്ടിപ്പാറയില്‍ ഇയാള്‍...

CHUTTUVATTOM

മൂവാറ്റുപുഴ: വാഴപ്പിള്ളിയ്ക്ക് സമീപമുള്ള തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ എന്‍എസ്എസ് വാഴപ്പിള്ളി റോഡിന് സമീപമുള്ള തോട്ടില്‍ നിന്ന് വെള്ളൂര്‍ക്കുന്നം താമരശ്ശേരിയില്‍ രാജേഷ് (53) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

CHUTTUVATTOM

കോതമംഗലം: കേരള വിജിലൻസ് വകുപിൻ്റെ 2025-ലെ ഇൻവെസ്റ്റിഗേഷൻ എക്സലൻസ് – ബാഢ്ജ് ഓഫ് ഹോണർ അംഗീകാരം കോതമംഗലം നെല്ലിക്കുഴി ഏറമ്പടത്തിൽ സജി ജോണിന് ലഭിച്ചു. എറണാകുളം വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ...

CRIME

കോതമംഗലം: പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം. 11 പവന്‍ സ്വര്‍ണവും, 25,000 രൂപയും നഷ്ടപ്പെട്ടു. പല്ലാരിമംഗലം സ്വദേശി പുല്ലായിക്കാട്ട് സഹല്‍ സിദ്ധിഖിന്റെ വീട്ടിലാണ് അര്‍ദ്ധരാത്രിയോടെ മോഷണം നടന്നത്. ബുധനാഴ്ച ബന്ധുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന്...

CHUTTUVATTOM

പല്ലാരിമംഗലം: കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ...

CHUTTUVATTOM

തൊടുപുഴ: പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭാ മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ സനീഷ് ജോര്‍ജ് പിടിയില്‍. ‘ഓപ്പറേഷന്‍ തൂഫാന്‍’ പ്രത്യേക അന്വേഷണ സംഘമാണ് സനീഷ് ജോര്‍ജിനെ പിടികൂടിയത്. കോടിക്കുളത്ത് റോഡരികിലെ ഒഴിഞ്ഞ...

CHUTTUVATTOM

പൈങ്ങോട്ടൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ...

CHUTTUVATTOM

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം. വീടിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് ബന്ധിപ്പിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പോത്താനിക്കാട് പോലീസ് കേസെടുത്ത്...

CHUTTUVATTOM

കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍...

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

error: Content is protected !!