Connect with us

Hi, what are you looking for?

NEWS

കോൺഗ്രസിന്റേത് കോതമംഗലം മണ്ഡലത്തിലെ വികസന നേട്ടങ്ങളെയും ക്ഷേമപ്രവർത്തനങ്ങളെയും ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം: ആന്റണി ജോൺ എം എൽ എ

Antony John mla

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ കഴിഞ്ഞ ഒൻപതു വർഷക്കാലത്തെ വികസന നേട്ടങ്ങളെയും, ക്ഷേമ പ്രവർത്തനങ്ങളെയും ഇകഴ്ത്തി കാണിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. മുൻപൊരിക്കലും കേരളം കണ്ടിട്ടില്ലാത്ത വിധം വികസന- ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ സമഗ്രവും, സർവതലസ്പർശിയുമായ വികസന മുന്നേറ്റമാണ് കോതമംഗലത്ത് നടന്നുകൊണ്ടിരിക്കുന്നത്. നഗര,ഗ്രാമ വ്യത്യാസമില്ലാതെ അടിസ്ഥാന സൗകര്യ വികസനത്തിനും, ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി സമഗ്രമായ വികസന പദ്ധതികൾക്ക് രൂപം നൽകി.

യു ഡി എഫ് ഭരണ കാലത്തിൽ നിന്ന് വ്യത്യസ്തമായി
ജനങ്ങൾക്ക് ഏതാവശ്യങ്ങൾക്കും സമീപിക്കാവുന്ന തരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന
എം എൽ എ ഓഫീസ് ഒൻപതു വർഷമായി കോതമംഗലത്ത് പ്രവർത്തിച്ചു വരുന്നു. നാടിന്റെ പൊതുവായ രാഷ്ട്രീയ പ്രശ്നങ്ങളും, മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളും നിയമസഭയ്ക്കകത്തും പുറത്തും നിരന്തരം അവതരിപ്പിച്ചു വരുന്നതും ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾക്ക് സമീപിക്കാവുന്ന ജനപ്രതിനിധി ആയി നിൽക്കാനും പ്രതിസന്ധി ഘട്ടങ്ങളിൽ അവരോടു ചേർന്നു നിന്ന് നിൽക്കാനും ശ്രമിച്ചിട്ടുണ്ട്.

തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ്‌ നേതൃത്വം നടത്തിയ എം എൽ എ ഓഫീസ് മാർച്ച്‌ മൂന്നാം ഇടതു പക്ഷ ജനാതിപത്യ മുന്നണി സർക്കാർ കേരളത്തിൽ ഉണ്ടാകുമെന്ന ആശങ്കയിൽ നിന്നും ഉടലെടുത്തതാണെന്നും എം എൽ എ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്കൂടി ഭൂമിയ്ക്ക് ഉടമകളായി മാറുന്നു.കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്ക് നാളെ (3/3/26) പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയും വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയും സംയുക്തമായി റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് തല സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന്...

CHUTTUVATTOM

കോതമംഗലം :വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ മാലിന്യ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തനങ്ങൾക്ക് വാരപ്പെട്ടി കവലയിൽ മാലിന്യ ബിന്ന് സ്ഥാപിച്ചുകൊണ്ട് തുടക്കമിട്ടു . ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാര്‍ രാജപാത പുനര്‍ നിര്‍മ്മാണം കോടതി നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു....

CHUTTUVATTOM

കോതമംഗലം : കുട്ടമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം ഓൺലൈൻ മുഖേന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. 1987...

CHUTTUVATTOM

കോതമംഗലം: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെയും, നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ നടന്നു വരുന്ന ഹെല്‍ത്തി കേരള ക്യാമ്പയിന്റെ കോതമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു....

CHUTTUVATTOM

കേരള സർക്കാരിന്റെ വിമുക്തി പ്രോഗ്രാമിന്റെ ഭാഗമായുള്ള കോതമംഗലം നിയോജക മണ്ഡലം തല കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിലിന്റയും MA കോളേജ്‌...

CHUTTUVATTOM

കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകൾ അനുവദിക്കുവാൻ ഇന്ന് (18/2/26) ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നേര്യമംഗലത്ത് ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...

CHUTTUVATTOM

കോതമംഗലം: ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് മലയോര മേഖലകളിലേക്കും മറ്റുമുള്ള യാത്രാ ക്ലേശങ്ങള്‍ക്ക് പരിഹാരമേകാന്‍ ആന്റണി ജോണ്‍ എംഎല്‍എയുടെ ഇടപെടലിന്റെ ഭാഗമായി കോതമംഗലം കെഎസ്ആര്‍ടിസി യൂണിറ്റിന് അനുവദിച്ച കോതമംഗലം- തേനി- എറണാകുളം ഇന്റര്‍ സ്റ്റേറ്റ്...

CHUTTUVATTOM

കോതമംഗലം : 2026 വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്കും ഹജ്ജുമ്മമാർക്കും വേണ്ടിയുള്ള വാക്സിനേഷൻ ക്യാമ്പ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ വച്ച് സംഘടിപ്പിച്ചു.കിഴക്കൻ മേഖല വാക്സിനേഷൻ ക്യാമ്പാണ് കോതമംഗലത്ത് നടന്നത്. ക്യാമ്പ്...

error: Content is protected !!