Connect with us

Hi, what are you looking for?

NEWS

രാജപാതയിലെ ജനമുന്നേറ്റ യാത്രയ്ക്കെതിരെ ഫോറസ്റ്റ് കേസ്,  ജനശബ്ദം ഇല്ലാതാക്കാനുള്ള ഗൂഢാലോചന: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

കോതമംഗലം : ആലുവ മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ
ഞായറാഴ്‌ച നടത്തിയ ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പെടെയുള്ളവർക്കെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്‌ത കേസ് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള പൊതുവഴിയാണ് രാജപാത. കോതമംഗലത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമാണ് ഈ റോഡ്. വനംവകുപ്പിന് യാതൊരു അവകാശവും ഇല്ലാത്ത ഈ റോഡിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം തടയുകയും  വഴിയിലൂടെ യാത്ര ചെയ്‌ത ജനപ്രതിനിധികൾ, മത നേതാക്കന്മാർ, പൊതുപ്രവർത്തകർ തുടങ്ങിയവരെ കേസിൽ കുടുക്കി ഇല്ലാതാക്കാനുള്ള വനംവകുപ്പിന്റെയും ജന ശബ്ദം പരിസ്ഥിതിവാദികളുടെയും ഗൂഢാലോചനയാണ് ഈ കേസ്. ജന മുന്നേറ്റ യാത്രയിൽ പങ്കെടുത്ത ആരും വനത്തിൽ കടന്നുകയറുകയോ നഷ്‌ടങ്ങൾ ഉണ്ടാക്കുകയോ ചെയ്‌തില്ല. പക്ഷേ യാതൊരു കാരണവുമില്ലാതെ ആളുകളെ നിയമം കാണിച്ച് ഭീഷണിപ്പെടുത്തുകയാണ് വനം വകുപ്പ്. എന്നാൽ നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഇത്തരം ഭീഷണികൾ വിലപ്പോവില്ല എന്ന് ബിഷപ്പ് പറഞ്ഞു. ആളുകളുടെ ജീവിക്കാനുള്ള അവകാശങ്ങളിലേക്ക് കടന്ന് കയറ്റം നടത്തുന്ന വനം വകുപ്പിനെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം യാത്രയുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന എല്ലാ നിയമ നടപടികളും പിൻവലിച്ച് വനം വകുപ്പ് ജനങ്ങളോട് മാപ്പ് പറയണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഞായറാഴ്‌ചയാണ് പൂയംകുട്ടിയിൽ നിന്ന് ആലുവ മൂന്നാർ രാജപാതയിലൂടെ ജനമുന്നേറ്റ യാത്ര നടത്തിയത്. കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ, ഡീൻ കുര്യാക്കോസ് എംപി, ആൻ്റണി ജോൺ എംഎൽഎ, നാലു വൈദികർ തുടങ്ങി 23 പേരുടെ പേരിലാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്.  മൂവായിരത്തോളം ആളുകൾ ജനമുന്നേറ്റ യാത്രയിൽ പങ്കുകാരായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ആലുവ മൂന്നാർ രാജപാത ജനങ്ങൾക്ക് തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ജന മുന്നേറ്റ യാത്ര.

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി വനാതിര്‍ത്തികളിലെ ഫെന്‍സിംഗ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്ക് തീരുമാനമായത്....

CHUTTUVATTOM

കോതമംഗലം: കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഷിബു തെക്കുംപുറം എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിർമാണം വൈകുന്നതിൽ എംഎൽഎ ആശങ്ക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഗവ. യു.പി.സ്കൂളിൽ 2026-27 അധ്യയന വർഷത്തെ എൽപിഎസ്റ്റി താല്കാലിക ഒഴിവിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നതിനു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള അപേക്ഷകർ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും...

CHUTTUVATTOM

കോതമംഗലം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എൽ.) ൻ്റെ നേതൃത്വത്തിൽ അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് ആവിശ്യപ്പെട്ട്അ ഭിഭാഷകരുടെ ഒപ്പുശേഖരണം നടത്തി. ഐഎഎൽ സംസ്ഥാന കമ്മറ്റി അംഗം അഡ്വ.കെ.എസ്ജ്യോതികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. അഭിഭാഷകർ...

NEWS

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ലൈബ്രറി ആൻ്റ് സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ കോഴിപ്പിള്ളി മാർ മാത്യൂസ് ബോയ്സ് ടൗൺ പ്രൈവറ്റ് ഐടിഐയിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും പ്രമുഖ വ്യക്തികൾക്ക് ആദരവും നൽകി....

CHUTTUVATTOM

കോതമംഗലം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഒരു ഹൃദയമിടിപ്പും നഷ്ടപ്പെടുത്തരുത് എന്ന സന്ദേശവുമായി നടന്ന ചടങ്ങ് സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ.ഡോ....

CHUTTUVATTOM

കോതമംഗലം: സംഗീതാഭിരുചിയുള്ള കുട്ടികൾക്ക്‌ ശാസ്ത്രീയ സംഗീത പരിശീലനം നൽകുന്നതിന് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ തുടക്കമായി. സംഗീതാധ്യാപിക സരിത കെ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വേദിയിൽ വിദ്യാർത്ഥിനി...

NEWS

കോതമംഗലം: പാലമറ്റം കാഞ്ഞിരക്കാട്ട് കെ.വി ജോര്‍ജ് (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിയാമ്മ വേങ്ങൂര്‍ നാരിയേലില്‍ കുടുംബാഗം. മക്കള്‍ : ബേസില്‍, ബെറ്റ്‌സി. മരുമക്കള്‍:ലിയോ വട്ടപ്പറമ്പില്‍ ഉപ്പുകണ്ടം,ജോം പോള്‍ വെട്ടിക്കാമറ്റത്തില്‍ മൂവാറ്റുപുഴ....

CHUTTUVATTOM

മൂവാറ്റുപുഴ: വാഴപ്പിള്ളിയ്ക്ക് സമീപമുള്ള തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ എന്‍എസ്എസ് വാഴപ്പിള്ളി റോഡിന് സമീപമുള്ള തോട്ടില്‍ നിന്ന് വെള്ളൂര്‍ക്കുന്നം താമരശ്ശേരിയില്‍ രാജേഷ് (53) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

CHUTTUVATTOM

പെരുമ്പാവൂര്‍: തങ്കളം-കാക്കനാട് നാലുവരിപ്പാതയുടെ നിര്‍മാണത്തിനായി നിലവിലുള്ള രണ്ട് അലൈന്‍മെന്റുകളും സമഗ്രമായി പരിശോധിച്ച് പ്രായോഗികമായത് കണ്ടെത്താനും നാലുവരിപ്പാതയ്ക്കുള്ള ചെലവ് കണക്കാക്കി തുടര്‍നടപടി സ്വീകരിക്കാനും തീരുമാനം. നിലവിലെ യാത്രാസാഹചര്യത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ റോഡിന്റെ ശേഷി കുറവായ...

CHUTTUVATTOM

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...

CHUTTUVATTOM

കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....

error: Content is protected !!