Connect with us

Hi, what are you looking for?

NEWS

കോഴിപ്പിള്ളി പരത്തറക്കണ്ടം ചെക്ക് ഡാമിന് സമീപം മുങ്ങി മരണങ്ങൾ: അപകട സാധ്യത  ഭാഗത്ത് ഗാബിയോൺ ഭിത്തി നിർമ്മിച്ച് പുഴയുടെ ആഴം കുറയ്ക്കാൻ തീരുമാനം

കോതമംഗലം :കോഴിപ്പിള്ളി പരത്തറക്കണ്ടം ചെക്ക് ഡാമിന് സമീപം മുങ്ങി മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അപകട സാധ്യത നിലനിൽക്കുന്ന ഭാഗത്ത് ഗാബിയോൺ ഭിത്തി നിർമ്മിച്ച് പുഴയുടെ ആഴം കുറയ്ക്കുന്നതിന് കളക്ടറോട് ശുപാർശ ചെയ്യാൻ ധാരണയായി .
ഏകദേശം 10 അടി താഴ്ചയുള്ള അപകടം നിറഞ്ഞ ഭാഗത്ത് 400 ക്യുബിക്ക് മീറ്റർ ക്വാണ്ടിറ്റിയിൽ ഗാബിയോൺ ഭിത്തി നിർമ്മിച്ച് ആഴം കുറയ്ക്കുന്നതിന് വേണ്ടി
ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്‌ പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അടിയന്തരമായി റിപ്പോർട്ട്‌ സമർപ്പിക്കാൻ ധാരണയായി. നിലവിൽ ഈ പ്രദേശത്ത് 3 മുങ്ങി മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ പ്രദേശ വാസിയായ ചെറുപ്പക്കാരനും, രണ്ടാഴ്ച മുൻപ് പ്രദേശ വാസികൾ തന്നെയായ വീട്ടമ്മയും പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയുമായ മകളുമാണ് ഇവിടെ മുങ്ങി മരിച്ചത്.

മാത്രമല്ല പലപ്പോഴും ചുഴിയിൽ അകപ്പെടുന്നവർ ഭാഗ്യം കൊണ്ടുമാണ് മാത്രമാണ് രക്ഷപ്പെടുന്നത്.ടി വിഷയങ്ങൾ ഈ മാസം ഒന്നാം തീയതി എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന താലൂക്ക് സമിതി യോഗം വിശദമായി ചർച്ച ചെയ്തിരുന്നു. പ്രദേശത്ത് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരമുള്ള നടപടി സ്വീകരിക്കുവാൻ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.
എംഎൽഎ യോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ, തഹസിൽദാർ അനിൽകുമാർ എം, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അബ്ബാസ് ബി, വാർഡ് മെമ്പർ ദീപാ ഷാജു,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മഞ്ജു എൻ എസ്, അസിസ്റ്റന്റ് എൻജിനീയർ സ്നേഹ കരുണാകരൻ, രാജൻ കെ കെ , ബിജു എ കെ, ലയൺസ് ക്ലബ്‌ ഭാരവാഹികളായ മാത്യൂസ് കോയിക്കക്കുടി,ഡിജിൽ സെബാസ്റ്റ്യൻ എന്നിവരും പ്രദേശ വാസികളും സന്നിഹിതരായിരുന്നു.ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാനും തീരുമാനിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഷിബു തെക്കുംപുറം എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിർമാണം വൈകുന്നതിൽ എംഎൽഎ ആശങ്ക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഗവ. യു.പി.സ്കൂളിൽ 2026-27 അധ്യയന വർഷത്തെ എൽപിഎസ്റ്റി താല്കാലിക ഒഴിവിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നതിനു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള അപേക്ഷകർ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും...

CHUTTUVATTOM

കോതമംഗലം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എൽ.) ൻ്റെ നേതൃത്വത്തിൽ അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് ആവിശ്യപ്പെട്ട്അ ഭിഭാഷകരുടെ ഒപ്പുശേഖരണം നടത്തി. ഐഎഎൽ സംസ്ഥാന കമ്മറ്റി അംഗം അഡ്വ.കെ.എസ്ജ്യോതികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. അഭിഭാഷകർ...

NEWS

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ലൈബ്രറി ആൻ്റ് സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ കോഴിപ്പിള്ളി മാർ മാത്യൂസ് ബോയ്സ് ടൗൺ പ്രൈവറ്റ് ഐടിഐയിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും പ്രമുഖ വ്യക്തികൾക്ക് ആദരവും നൽകി....

CHUTTUVATTOM

കോതമംഗലം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഒരു ഹൃദയമിടിപ്പും നഷ്ടപ്പെടുത്തരുത് എന്ന സന്ദേശവുമായി നടന്ന ചടങ്ങ് സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ.ഡോ....

CHUTTUVATTOM

കോതമംഗലം: സംഗീതാഭിരുചിയുള്ള കുട്ടികൾക്ക്‌ ശാസ്ത്രീയ സംഗീത പരിശീലനം നൽകുന്നതിന് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ തുടക്കമായി. സംഗീതാധ്യാപിക സരിത കെ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വേദിയിൽ വിദ്യാർത്ഥിനി...

NEWS

കോതമംഗലം: പാലമറ്റം കാഞ്ഞിരക്കാട്ട് കെ.വി ജോര്‍ജ് (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിയാമ്മ വേങ്ങൂര്‍ നാരിയേലില്‍ കുടുംബാഗം. മക്കള്‍ : ബേസില്‍, ബെറ്റ്‌സി. മരുമക്കള്‍:ലിയോ വട്ടപ്പറമ്പില്‍ ഉപ്പുകണ്ടം,ജോം പോള്‍ വെട്ടിക്കാമറ്റത്തില്‍ മൂവാറ്റുപുഴ....

CHUTTUVATTOM

മൂവാറ്റുപുഴ: വാഴപ്പിള്ളിയ്ക്ക് സമീപമുള്ള തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ എന്‍എസ്എസ് വാഴപ്പിള്ളി റോഡിന് സമീപമുള്ള തോട്ടില്‍ നിന്ന് വെള്ളൂര്‍ക്കുന്നം താമരശ്ശേരിയില്‍ രാജേഷ് (53) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

CHUTTUVATTOM

പെരുമ്പാവൂര്‍: തങ്കളം-കാക്കനാട് നാലുവരിപ്പാതയുടെ നിര്‍മാണത്തിനായി നിലവിലുള്ള രണ്ട് അലൈന്‍മെന്റുകളും സമഗ്രമായി പരിശോധിച്ച് പ്രായോഗികമായത് കണ്ടെത്താനും നാലുവരിപ്പാതയ്ക്കുള്ള ചെലവ് കണക്കാക്കി തുടര്‍നടപടി സ്വീകരിക്കാനും തീരുമാനം. നിലവിലെ യാത്രാസാഹചര്യത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ റോഡിന്റെ ശേഷി കുറവായ...

CHUTTUVATTOM

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...

CHUTTUVATTOM

കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...

error: Content is protected !!